Flash News

ജെഡിയു നേതാവിന്റെ വധം: ആറു പേര്‍ക്ക് ജീവപര്യന്തം



ശെയ്ഖ്പുര: ബിഹാറില്‍ ജെഡിയു നേതാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ ആറുപേര്‍ക്ക് ജീവപര്യന്തം. 2015 ഒക്ടോബറില്‍ സഞ്ജിത്ത്കുമാര്‍ എന്ന നേതാവിനെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. ശെയ്ഖ്പുര കോടതി ജഡ്ജി അലോക്കുമാര്‍ പാണ്ഡെയാണ് ജീവപര്യന്തവും 17,000 രൂപ വീതം പിഴയും വിധിച്ചത്. വ്യന്ദാവന്‍ ഗ്രാമത്തിലെ ജെഡിയു നേതാവായ കുമാറിനെ തട്ടിക്കൊണ്ടുപോയി തലയറുത്ത് കൊലപ്പെടുത്തുകയായിരുന്നു.
Next Story

RELATED STORIES

Share it