thrissur local

ജെഡിയു ഓപര്‍ച്യുണിസ്റ്റ് പാര്‍ട്ടിയാണെന്ന് എം എം ഹസന്‍

തൃശൂര്‍: സ്വന്തം അണികളെ പോലും ബോധ്യപ്പെടുത്താന്‍ കഴിയാത്ത എല്‍ഡിഎഫ് പ്രവേശനത്തിലൂടെ തങ്ങളുടേത് സോഷ്യലിസ്റ്റ് പാര്‍ട്ടിയല്ല ഓപര്‍ച്യുണിസ്റ്റ് (അവസരവാദ) പാര്‍ട്ടിയാണെന്ന് ജെഡിയു തെളിയിച്ചതായി കെപിസിസി പ്രസിഡന്റ് എം എം ഹസന്‍ തൃശൂരില്‍ പറഞ്ഞു.
ജെഡിയു പോകുന്നതുകൊണ്ട് ഒരു നഷ്ടവും യുഡിഎഫിന് സംഭവിക്കില്ല. തോളത്ത് അലങ്കാരത്തിനായി ഇട്ട മേല്‍മുണ്ട് താഴെ വീഴുമ്പോഴുള്ള അസ്വസ്ഥത മാത്രമേ യുഡിഎഫിനുള്ളൂ. രാഷ്ട്രീയസദാചാരത്തിന് യോജിക്കാത്ത നടപടിയാണ് ജെഡിയുവിന്റേത്. എല്‍ഡിഎഫില്‍ കിട്ടാത്ത മാന്യതയും അംഗീകാരവും യുഡിഎഫ് നല്‍കിയെന്ന് നേരത്തെ ജെഡിയു പറഞ്ഞത്. ഇപ്പോള്‍ ഒരു കാരണവുമില്ലാതെ മുന്നണിയില്‍ നിന്നും പോകുന്നത് വിശ്വാസവഞ്ചനയും ക്ടുത്ത നീതികേടുമാണ്.
ഇടതുമുന്നണി ലോക്‌സഭാസീറ്റ് നിഷേധിച്ചപ്പോള്‍ ആത്മാഭിമാനത്തിന് മുറിവേറ്റുവെന്ന് പറഞ്ഞാണ് വീരേന്ദ്രകുമാറും സംഘവും യുഡിഎഫില്‍ രാഷ്ട്രീയ അഭയം തേടിയത്. അര്‍ഹമായ പരിഗണനയും സ്ഥാനവുമാണ് യുഡിഎഫില്‍ അവര്‍ക്ക് നല്‍കിയത്. മല്‍സരിക്കാന്‍ ഏഴ് നിയമസഭാസീറ്റുകളും പാലക്കാട് ലോക്‌സഭാ സീറ്റും നല്‍കി. രണ്ട് എംഎല്‍എമാര്‍ മാത്രമായിട്ടും എന്നും കോണ്‍ഗ്രസ് കൈവശം വച്ചുപോന്ന കൃഷികുപ്പ് ജെഡിയുവിന് നല്‍കി. അധികാരമില്ലാതിരുന്നിട്ടും വീരേന്ദ്രകുമാറിന് രാജ്യസഭാസീറ്റ് നല്‍കി.
ഒരു കാരണവുമില്ലാതെ മുന്നണി വിട്ട ജെഡിയുവിന്റെ സ്വഭാവം ഒരു പാഠമായി സിപിഎമ്മും സ്വീകരിക്കണം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പടയൊരുക്കത്തിന്റെ സമാപനസമ്മേളനത്തില്‍ പോലും പങ്കെടുത്തവരാണ് മുന്നറിയിപ്പില്ലാതെ ഈ നിലപാടെടുത്തത്. രാഷ്ട്രീയകുതിരക്കച്ചവടത്തിനും സിപിഎമ്മുമായും വിലപേശലിനുമുള്ള  അണിയറശ്രമങ്ങളാണ് ഇതിനിടയില്‍ നടന്നത്. വിചിത്രമായ കാരണം പറഞ്ഞാണ് വീരേന്ദ്രകുമാര്‍ രാജ്യസഭാംഗത്വം രാജിവച്ചതെന്നും എംഎം ഹസന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it