kozhikode local

ജെഡിടി ഇസ്‌ലാം പോളിടെക്‌നിക് കോളജ് ടെയോട്ട മോട്ടോഴ്‌സിന്റെ സാങ്കേതിക പരിശീലന കേന്ദ്രം

വെള്ളിമാട്കുന്ന്: ടെയോട്ട മോട്ടോഴ്‌സിന്റെ വിവിധ കേന്ദ്രങ്ങളില്‍ സേവന ഉപദേഷ്ടാക്കളായി നിയമിക്കുന്നതിന് ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ് ഡിപ്ലോമ ധാരികളെ പരിശീലിപ്പിക്കുന്നതിനും റിക്രൂട്ട് ചെയ്യുന്നതിനുമുള്ള കേരളത്തിലെ പരിശീലന കേന്ദ്രമായി ഹസ്സന്‍ ഹാജി മെമ്മോറിയല്‍ ജെഡിടി ഇസ്‌ലാം പോളിടെക്‌നിക് കോളജ് തിരഞ്ഞെടുക്കപ്പെട്ടു.
ലോകത്തിലെ ഏറ്റവും മികച്ച വിപണന ശൃംഖലയുള്ള ടൊയോട്ട മോട്ടോഴ്‌സ് അതിനൂതനങ്ങളായ യന്ത്രങ്ങളും ഉപകരണങ്ങളുമുപയോഗിച്ച് പ്രത്യേകം സജീകരിച്ചിരിക്കുന്ന വര്‍ക്ക്‌ഷോപ്പിലാണ് പരിശീലനം നല്‍കുന്നത്.
ഇതിനുള്ള പ്രാഥമിക കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ടൊയോട്ട സാങ്കേതിക വിഭാഗം തലവന്‍ പ്രവീണ്‍ കുമാര്‍ കുല്‍ക്കര്‍ണിയുടെ നേതൃത്വത്തില്‍ അമാന ടൊയോട്ട വൈസ് പ്രസിഡന്റ് ജഗദീഷ്, പരിശീലകനായ പത്മാക്ഷ ഭട്ട് എന്നിവര്‍ പോളിടെക്‌നിക്ക് സന്ദര്‍ശിച്ച് പരിശീലന സൗകര്യങ്ങള്‍ വിലയിരുത്തി.
ജെഡിടി ഇസ്‌ലാം ഓര്‍ഫനേജ് സെക്രട്ടറി സി പി കുഞ്ഞിമുഹമ്മദ്, പ്രിന്‍സിപ്പല്‍ കെ എ ഖാലിദ്, ഓട്ടോ മൊബൈല്‍ വിഭാഗം തലവന്‍ ഇഖ്ബാല്‍ സകരിയ്യ ചാക്കേരി, അധ്യാപകരായ മുജീബ് റഹ്മാന്‍, സാജിദ്, റിയാദ് അഹ്മദ് എന്നിവര്‍ സന്നിഹിതരായിരുന്നു.
നാളെ ജപ്പാനിലെ ടൊയോട്ട മോട്ടോഴ്‌സ് സീനിയര്‍ വൈസ് പ്രസിഡന്റ് ഇവനാഗ പങ്കെടുക്കുന്ന ചടങ്ങില്‍ പ്രത്യേകം സജീകരിച്ചിരിക്കുന്ന കേന്ദ്രത്തില്‍ കോഴിക്കോട് കോര്‍പറേഷന്‍ മേയര്‍ വി കെ സി മമ്മദ്‌കോയ ഉദ്ഘാടനം നിര്‍വഹിക്കും. ജെഡിടി ഇസ്‌ലാം പോളിടെക്‌നിക്കില്‍ പഠിക്കുന്ന എല്ലാ ഓട്ടോ മൊബൈല്‍ വിദ്യാര്‍ഥികള്‍ക്കും ലോക പ്രശസ്തമായ ടൊയോട്ട മോട്ടോഴ്‌സില്‍ സേവന ഉപദേഷ്ടാക്കളായി തൊഴില്‍ ലഭിക്കുന്നതിനു ഈ സംരംഭം സഹായകരമാകുമെന്നും ജെഡിടി പോളിടെക്‌നിക്കിലെ മികച്ച പഠനസൗകര്യങ്ങളും വിദഗ്ധരായ അധ്യാപകരുടെ സേവനങ്ങളും പാഠ്യ പാഠ്യേതര രംഗത്തെ മികവും ലോക പ്രശസ്തരായ ടൊയോട്ട മോട്ടോഴ്‌സിന്റെ സംസ്ഥാനത്തെ ഏക പരിശീലന കേന്ദ്രമായി ജെഡിടി ഇസ്‌ലാം പോളിടെക്‌നിക് തിരഞ്ഞെടുക്കപ്പെടാന്‍ സഹായകരമായി എന്നും ജെഡിടി ഓര്‍ഫനേജ് കമ്മറ്റി സെക്രട്ടറി സി പി കുഞ്ഞിമുഹമ്മദ് പറഞ്ഞു.
Next Story

RELATED STORIES

Share it