ജെജെ ആക്റ്റ്: സമസ്ത നേതാക്കള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

തിരുവനന്തപുരം: ജുവൈനല്‍ ജസ്റ്റിസ് ആക്റ്റുമായി ബന്ധപ്പെട്ടു സ്ഥാപന നടത്തിപ്പിന് ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നേതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനു നിവേദനം നല്‍കി. ജെജെ ആക്റ്റിന്റെ മറവില്‍ സാമൂഹികനീതി വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥാപനങ്ങളില്‍ നടത്തുന്ന ഇടപെടലും പരിശോധനയും സ്ഥാപന മേധാവികളെ ഭീഷണിപ്പെടുത്തലും അവസാനിപ്പിക്കാന്‍ നിര്‍ദേശം കൊടുക്കുക, ജെജെ ആക്റ്റില്‍ ഭേദഗതി വരുത്തുന്നതിന് കേന്ദ്ര ഗവണ്‍മെന്റില്‍ ആവശ്യമായ സമ്മര്‍ദം ചെലുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തില്‍ ഉന്നയിച്ചത്. പ്രഫ. കെ ആലിക്കുട്ടി മുസ്‌ല്യാര്‍, ആബിദ് ഹുസയ്ന്‍ തങ്ങള്‍ എംഎല്‍എ, കെ മോയുന്‍കുട്ടി മാസ്റ്റര്‍, വിഴിഞ്ഞം സഈദ് മുസ്‌ല്യാര്‍, അഡ്വ. പി വി സൈനുദ്ദീന്‍, ഹസന്‍, എസ് അഹമ്മദ് റഷാദി സംഘത്തിലുണ്ടായിരുന്നു.
Next Story

RELATED STORIES

Share it