ജെകെഎല്‍എഫ് നേതാവ് അമാനുല്ല ഖാന്‍ അന്തരിച്ചു

ഇസ്‌ലാമാബാദ്: ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ടിന്റെ (ജെകെഎല്‍എഫ്) സ്ഥാപക നേതാക്കളിലൊരാളായ അമാനുല്ല ഖാന്‍(90) അന്തരിച്ചു. ശ്വാസകോശ രോഗത്തെ തുടര്‍ന്ന് പാകിസ്താനിലെ റാവല്‍ പിണ്ടിയിലായിരുന്നു അന്ത്യം.
ജമ്മു കശ്മീരിന്റെ വിമോചനത്തിനായി പ്രവര്‍ത്തിച്ച അമാനുല്ല ഖാന്‍ 1971ല്‍ ലാഹോറിലേക്കുള്ള ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം റാഞ്ചിയതിന്റെ മുഖ്യ സൂത്രധാരനാണെന്ന് കരുതപ്പെടുന്നു. തിഹാര്‍ ജയിലില്‍ കഴിയുകയായിരുന്ന ജെകെഎല്‍എഫ് നേതാവ് മഖ്ബൂല്‍ ഭട്ടിനെ മോചനം ആവശ്യപ്പെട്ട് 1984ല്‍ ബര്‍മിങ്ഹാമിലെ ഇന്ത്യന്‍ നയതന്ത്രജ്ഞനായിരുന്ന രവീന്ദ്ര മഹാത്രയെ തട്ടിക്കൊണ്ടുപോകുന്നതിന് നേതൃത്വം വഹിച്ചത് അമാനുല്ല ഖാനായിരുന്നു. ആവശ്യം ഇന്ത്യ നിഷേധിച്ചതോടെ മഹാത്രയെ സംഘം കൊലപ്പെടുത്തി. ഇതിനു പിന്നാലെ ഭട്ടിനെ തൂക്കിക്കൊല്ലുകയും ചെയ്തു. പിന്നീട് 1986ല്‍ പാകിസ്താനിലേക്ക് നാടുകടത്തപ്പെട്ടു. പാക് അധീന കശ്മീരിലെ ഗില്‍ജിത്തിലായിരുന്നു അമാനുല്ല ഖാന്റെ ജനനം.
അസ്മയാണ് മകള്‍. ജമ്മു കശ്മീരിലെ ബിജെപി-പിഡിപി മുന്നണി മന്ത്രിസഭാംഗമായ സജ്ജാദ് ലോണ്‍ ജാമാതാവാണ്.
Next Story

RELATED STORIES

Share it