ജെഎസ്എസിലെ ഒരുവിഭാഗം യുഡിഎഫിലേക്ക്
BY Sumeera SMR20 April 2016 2:51 AM GMT
Sumeera SMR20 April 2016 2:51 AM GMT
തിരുവനന്തപുരം: ജെഎസ്എസിലെ ഒരുവിഭാഗം യുഡിഎഫിലേക്ക് പോവാന്‍ തീരുമാനിച്ചതായി സംസ്ഥാന ജനറല്‍ സെക്രട്ടറി അലക്സ് ഡാനിയേല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വീണ്ടും എല്‍ഡിഎഫിനെ പിന്തുണയ്ക്കാനുള്ള ഗൗരിയമ്മയുടെ നിലപാടില്‍ പ്രതിഷേധിക്കുന്ന ഇവര്‍ ഗ്രൂപ്പ്വ്യത്യാസം മറന്ന് 14 ജില്ലകളില്‍നിന്നുള്ള പ്രവര്‍ത്തകരെ സംഘടിപ്പിച്ച് വിശാല ജെഎസ്എസ് നേതൃസംഗമം നടത്തും. ഈമാസം 27ന് വിജെടി ഹാളില്‍ നടക്കുന്ന സംഗമത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ അഞ്ച് മണ്ഡലങ്ങളില്‍ ജെഎസ്എസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും. യുഡിഎഫില്‍ ഘടക കക്ഷിയായി ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടുണ്ട്. ഗൗരിയമ്മ, രാജന് ബാബു തുടങ്ങിയ നേതാക്കള്‍ പാര്‍ട്ടിയെ അവഹേളിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. എല്‍ഡിഎഫിലേക്ക് പോവുന്ന കാര്യത്തില്‍ സ്വജനപക്ഷപാതപരമായ നിലപാടാണ് ഗൗരിയമ്മ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT