ജെഎന്‍യു: സുപ്രിംകോടതി ഇന്ന് വാദം കേള്‍ക്കും

ന്യൂഡല്‍ഹി: ജെഎന്‍യു വിവാദം സുപ്രിംകോടതിയില്‍. കാംപസില്‍ നടന്ന അഫ്‌സല്‍ ഗുരു അനുസ്മരണ പരിപാടിക്കിടെ ഇ ന്ത്യാ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ച് വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയിരുന്നു.ഇത് റിപോര്‍ട്ട് ചെയ്യാന്‍ വന്ന മാധ്യമപ്രവര്‍ത്ത ക രെ കോടതി വളപ്പില്‍ പുറത്ത് നിന്നു വന്നവരടക്കമുള്ള അഭിഭാഷകരുടെ സംഘവും ബിജെപി എംഎല്‍എയും ചേര്‍ന്ന് മര്‍ദ്ദിക്കുകയും ചെയ്തു.
മാധ്യമ പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് ഇന്നലെ മാധ്യമപ്രവര്‍ത്തകര്‍ സുപ്രിംകോടതിയിലേക്ക് മാര്‍ച്ച് നടത്തി. എണ്ണൂറോളം മാധ്യമ പ്രവര്‍ത്തകര്‍ ഒപ്പിട്ട നിവേദനം സുപ്രിംകോടതി രജ്‌സ്ട്രാര്‍ക്ക് സമര്‍പ്പിച്ചു.
കനയ്യക്ക് സ്വതന്ത്രവും നീതിപൂര്‍വവുമായ വിചാരണ ഉറപ്പു വരുത്തണമെന്നും വിചാരണ കാണാനോ റിപോര്‍ട്ട് ചെയ്യാനോ വരുന്ന ജെഎന്‍യു വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും കോടതി പരിസരത്ത് സുരക്ഷ ഉറപ്പു വരുത്താന്‍ ഡല്‍ഹി പോലിസിന് നിര്‍ദേശം നല്‍കണമെന്നും പരാതിയില്‍ പറയുന്നു. പരാതിക്കാരനായ ജെഎന്‍യു മുന്‍ വിദ്യാര്‍ഥി എന്‍ ഡി ജയപ്രകാശിന് വേണ്ടി മുതിര്‍ന്ന അഭിഭാഷക നും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബല്‍, ദേവദത്ത് കാമത്ത് എന്നിവര്‍ ഹാജരായി. വിഷയത്തിന്റെ പ്രാധാന്യവും പൊതുജന താല്‍പര്യവും പരിഗണിച്ച് ഹരജി ബുധനാഴ്ച പരിഗണിക്കാമെന്ന് കോടതി പറയുകയായിരുന്നു.
അതിനിടെ, തിങ്കളാഴ്ച പോലിസ് നോക്കി നില്‍ക്കെ ബിജെപി എംഎല്‍എയും സംഘം ചേ ര്‍ന്നെത്തിയ അഭിഭാഷകരും ചേ ര്‍ന്ന് പാട്യാല കോടതിക്കുള്ളി ലും പരിസരത്തും വച്ച് മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് തലസ്ഥാനത്തെ നൂറു കണക്കിന് മാധ്യമപ്രവര്‍ത്തകരാണ് സുപ്രിംകോടതിയിലേക്ക് മാര്‍ച്ച് നടത്തിയത്.സുപ്രിം കോടതിക്ക് സമീപത്ത് വച്ച് മാര്‍ച്ച് പോലിസ് തടഞ്ഞു. ജനാധിപത്യത്തെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും മാധ്യമ സ്വാതന്ത്ര്യത്തെയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ച മാധ്യമപ്രവര്‍ത്തകര്‍, ഡല്‍ഹി പോലിസിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. ഡല്‍ഹി പോലിസ് കമ്മീഷണര്‍ ബി എസ് ബസ്സിയുടെ സമീപനത്തെയും മാധ്യമപ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തി.
അഫ്‌സല്‍ ഗുരു അനുസ്മരണത്തിനിടെ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം വിളിച്ചത് എബിവിപിക്കാരാണെന്നതിന്റെ തെളിവ് ആംആദ്മി പാര്‍ട്ടി ഡല്‍ഹി പോലിസിന് കൈമാറി.
മുദ്രാവാക്യം വിളിക്കുന്ന വിദ്യാര്‍ഥികളെ വ്യക്തമായി കാണുന്ന രണ്ടു വീ ഡിയോ ക്ലിപ്പുകളാണ് മുതിര്‍ന്ന എഎപി നേതാക്കളായ അശുതോഷ്, ദിലീപ് പാണ്ഡെ എന്നിവര്‍ സ്‌പെഷ്യല്‍ കമ്മീഷണര്‍ ദീപക്ക് മിശ്രയ്ക്ക് കൈമാറിയത്.
Next Story

RELATED STORIES

Share it