ജെഎന്‍യു സമരം 10ാം ദിവസത്തിലേക്ക് കടന്നു; കനയ്യ പിന്‍മാറി

ജെഎന്‍യു സമരം 10ാം ദിവസത്തിലേക്ക് കടന്നു; കനയ്യ പിന്‍മാറി
X
Kanhaiya-Kumar

[related]
ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാ ര്‍ഥികളുടെ നിരാഹാര സമരം 10ാം ദിവസത്തിലേക്കു കടന്നു. വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡ ന്റ് കനയ്യകുമാര്‍ ആരോഗ്യ കാരണങ്ങളാല്‍ നിരാഹാരത്തില്‍ നിന്നു പിന്‍വാങ്ങിയിട്ടുണ്ട്. ഇതോടെ ആറു വിദ്യാര്‍ഥികള്‍ നിരാഹാരത്തില്‍ നിന്നു പിന്‍മാറി. 14 പേര്‍ ഇപ്പോഴും സമരമുഖത്താണ്.
ഫെബ്രുവരി ഒമ്പതിനു നടന്ന അഫ്‌സല്‍ ഗുരു അനുസ്മരണവുമായി ബന്ധപ്പെട്ട് സര്‍വകലാശാലാ അധികൃതര്‍ വിദ്യാര്‍ഥികള്‍ക്കെതിരേ ശിക്ഷാ നടപടി സ്വീകരിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണു വിദ്യാര്‍ഥികള്‍ നിരാഹാരം തുടങ്ങിയത്.
ഉപവാസത്തിനിടെ ആരോഗ്യം മോശമായ കനയ്യകുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വെള്ളിയാഴ്ച രാത്രി അദ്ദേഹം ആശുപത്രി വിട്ടു. വിശ്രമമെടുക്കണമെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് കനയ്യ സമരത്തില്‍ നിന്നു പിന്‍മാറിയത്. ഉപവാസത്തില്‍ നിന്നു പിന്‍മാറിയെങ്കിലും കനയ്യ പ്രക്ഷോഭം തുടരുമെന്നു വിദ്യാ ര്‍ഥി യൂനിയന്‍ അറിയിച്ചു. ജെഎന്‍യു അധ്യാപക സംഘടനയുടെ ആഭിമുഖ്യത്തില്‍ റിലേ നിരാഹാര സമരം തുടങ്ങിയിട്ടുണ്ട്. അഞ്ച് എബിവിപി വിദ്യാര്‍ഥികള്‍ ബുധനാഴ്ച നിരാഹാരം പിന്‍വലിച്ചിരുന്നു.
Next Story

RELATED STORIES

Share it