ജെഎന്‍യു; വിവാദ വീഡിയോ ഫോറന്‍സിക് പരിശോധനിക്കും
BY swapna en20 Feb 2016 9:23 AM GMT
X
swapna en20 Feb 2016 9:23 AM GMT
[related]
ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ ദേശ വിരുദ്ധമുദ്രാവാക്യം വിളിച്ചെന്നാരോപിക്കുന്ന വിവാദ വീഡിയോ ഫോറ്ന്സിക് പരിശോധനയ്ക്ക് അയച്ചു.വീഡിയോ ഫോറന്‍സിക് പരിശോധനയക്ക് അയക്കാന്‍ ഡല്‍ഹി സര്‍ക്കാരാണ് ഉത്തരവിട്ടത്. വീഡിയോ വ്യാജമായി നിര്‍മ്മിച്ചതാണെന്ന് കഴിഞ്ഞദിവസം റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതുസംബന്ധിച്ച വീഡിയോ രണ്ടു ചാനലുകള്‍ പുറത്ത് വിട്ടിരുന്നു. എബിവിപി പ്രവര്‍ത്തകരാണ് രാജ്യദ്രോഹ മുദ്രാവാക്യം വിളിച്ചതെന്ന് റിപ്പോര്‍ട്ടും വന്നിരുന്നു.
അതിനിടെ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്റെ റിപ്പോര്‍ട്ട് പുറത്തുവന്നു. കനയ്യ കുമാറിനെ കോടതിയില്‍ ഹാജരാക്കുന്നതിനിടെ പട്യാല ഹൗസ് കോടതി പരിസരത്തുണ്ടായ ആക്രമണം ആസൂത്രിതമായിരുന്നുവെന്ന് കമ്മീഷന് അറിയിച്ചു. ഡല്‍ഹി പോലിസിനെതിരേ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചാണ് കമ്മീഷന് റിപ്പോര്‍ട്ട്. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഭരണഘടനയോട് വിധേയത്വം പ്രഖ്യാപിച്ച് കനയ്യ നല്കിയ പ്രസ്താവന പോലിസിന്റെ മാനസികസമ്മര്‍ദ്ധം മൂലമാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടികാട്ടുന്നു. പട്യാല സംഭവം പോലിസിന്റെ ഭാഗത്തുള്ള ഗുരുതരവീഴ്ചയാണെന്നും കമ്മീഷന് അറിയിച്ചു.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT