Flash News

ജെഎന്‍യു വിവാദം: വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച മൂന്ന് ചാനലുകള്‍ക്കെതിരെ കേസ്

ജെഎന്‍യു വിവാദം: വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച മൂന്ന് ചാനലുകള്‍ക്കെതിരെ കേസ്
X
uMAR-KANAYYA-INFOCUS

[related]

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ അഫ്‌സല്‍ ഗുരു അനുസ്മരണവുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച മൂന്ന് ദേശീയ ചാനലുകള്‍ക്കെതിരെ ക്രിമിനല്‍ കേസ്. ന്യൂസ് എക്‌സ്, ടൈംസ് നൗ, സീ ന്യൂസ് എന്നീ ചാനലുകള്‍ക്കെതിരെയാണ് കേസ്സെടുത്തിരിക്കുന്നത്. കേസ് അന്വേഷിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘമാണ് ചാനലുകള്‍ക്കെതിരെ കേസെടുത്തത്. ജെഎന്‍യു യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാര്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിക്കുന്നതായുള്ള വീഡിയോ ചാനലുകളില്‍  പ്രചരിപ്പിച്ചിരുന്നു. ഇത് വ്യാജമായി നിര്‍മിച്ചതാണെന്ന് പിന്നീട് തെളിഞ്ഞതിനെ തുടര്‍ന്ന് ചാനലുകള്‍ക്കെതിരേ നോട്ടിസ് നല്‍കിയിരുന്നു.  ചാനലുകളില്‍ വന്ന വീഡിയോകളുടെ അടിസ്ഥാനത്തിലാണ് കനയ്യ കുമാര്‍, ഉമര്‍ ഖാലിദ്, അനിര്‍ബെന്‍ ഭട്ടാചാര്യ എന്നിവരടക്കം അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.

ഉമര്‍ ഖാലിദിന്് ജെയ്‌ഷെ മുഹമ്മദ് എന്ന സംഘടനയുമായി ബന്ധമുണ്ടെന്നും നിരവധി തവണ ഉമര്‍ പാകിസ്ഥാനില്‍ സന്ദര്‍ശനം നടത്തിയെന്നുമായിരുന്നു ടൈം നൗവിന്റെ വാര്‍ത്ത. ഈ വാര്‍ത്ത ഉമറിന്റെ കുടുംബവും ഉമറും നിഷേധിച്ചിരുന്നു.ഉമറിന്റെ പിതാവും സുഹൃത്തുക്കളും വാര്‍ത്തയ്‌ക്കെതിരെ ശക്തമായി രംഗത്തെത്തിയിരുന്നു.
ഫെബ്രുവരി ഒമ്പതിന് നടന്ന അഫ്‌സല്‍ ഗുരു അനുസ്മരണ പരിപാടിക്കിടെ പാകിസ്ഥാന്‍ സിന്ദാബാദ് മുദ്രാവാക്യങ്ങള്‍ വിളിച്ചെന്ന വ്യാജ വീഡിയോ ആണ് സീ ന്യൂസ് അടക്കമുള്ള ചില ചാനലുകള്‍ നിര്‍മ്മിച്ച് പുറത്ത് വിട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സീ ന്യൂസില്‍ നിന്ന് രാജിവെച്ച പ്രൊഡ്യൂസര്‍   വീഡിയോ വ്യാജമായി നിര്‍മ്മിച്ചതെന്ന് വെളിപ്പെടുത്തിയിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ഡല്‍ഹി സര്‍ക്കാര്‍ നിയോഗിച്ച മജിസ്‌ട്രേറ്റ്തല അന്വേഷണ റിപ്പോര്‍ട്ടിലും ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ചാനലുകള്‍ക്കെതിരെ കോടതിയെ സമീപിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചത്.
Next Story

RELATED STORIES

Share it