Flash News

ജെഎന്‍യു : രാഹുല്‍ രാഷ്ട്രപതിയെ സന്ദര്‍ശിച്ചു

ജെഎന്‍യു : രാഹുല്‍ രാഷ്ട്രപതിയെ സന്ദര്‍ശിച്ചു
X
rashtrapathiന്യൂഡല്‍ഹി :ജെഎന്‍യു-ഹൈദരാബാദ് സര്‍വകലാശാലകളിലെ പ്രശ്‌നങ്ങളുടെയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന വിദ്യാര്‍ഥിവേട്ടയുടെയും പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയെ സന്ദര്‍ശിച്ചു. രാജ്യത്തെ സര്‍വകലാശാലകളുടെയെല്ലാം രക്ഷാധികാരിയെന്ന നിലയില്‍ അവയുടെ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനും രാജ്യത്തെ നിര്‍മിക്കുന്ന മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിലും ആവശ്യമായ നടപടികളെടുക്കണമെന്ന് രാഹുല്‍ രാഷ്ട്രപതിക്കു നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
രാജ്യം ഗുരുതരമായ പ്രസിസന്ധിയുടെ പിടിയിലാണെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു. തലസ്ഥാനത്ത് കോടതിവളപ്പിലുണ്ടായ സംഭവങ്ങള്‍ രാജ്യത്തിന്റെ ജനാധിപത്യമൂല്യങ്ങളോടുള്ള അവഹേളനമാണ്. മാധ്യമപ്രവര്‍ത്തകരും വിദ്യാര്‍ഥികളും ആക്രമിക്കപ്പെട്ടപ്പോള്‍ തടയാന്‍ സര്‍ക്കാര്‍ വിസമ്മതിക്കുകയായിരുന്നു. ക്രമസമാധാനപാലനത്തിലുള്ള സര്‍ക്കാരിന്റെ പരാജയവും ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷി്ക്കുന്നതിലുള്ള വിസമ്മതവും തങ്ങളെ ആഴത്തില്‍ ആശങ്കാകുലരാക്കുന്നു. സര്‍ക്കാര്‍ കര്‍ത്തവ്യങ്ങള്‍ നിറവേറ്റുന്നതില്‍ പരാജയപ്പെടുമ്പോള്‍ രാജ്യത്തെ ജനങ്ങളുടെ പ്രതിനിധികളെന്ന നിലയില്‍ നിശബ്ദരായിരിക്കാന്‍ കഴിയില്ല. നിയമരാഹിത്യവും ജനാധിപത്യമൂല്യങ്ങളുടെ ധ്വംസനവും തടയാന്‍ അടിയന്തിര നടപടികളെടുക്കണമെന്ന് നിവേദനം രാഷ്ട്രപതിയോടാവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it