ജെഎന്‍യു പ്രക്ഷോഭ വീഡിയോ യഥാര്‍ഥം: പോലിസ്

ന്യൂഡല്‍ഹി: ഫെബ്രുവരി ഒമ്പതിന് ജെഎന്‍യുവില്‍ നടന്ന വിവാദ പരിപാടിയുടെ വീഡിയോ ദൃശ്യങ്ങള്‍ യഥാര്‍ഥമാണെന്ന് സിബിഐ ലാബില്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞതായി പോലിസ്. പരിപാടിക്കിടയില്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം വിളിച്ചു എന്നാരോപിച്ച് ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ നേതാവ് കനയ്യകുമാര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരേ രാജ്യദ്രോഹത്തിന് കേസെടുത്തിരുന്നു.
ഹിന്ദി വാര്‍ത്താ ചാനല്‍ പകര്‍ത്തിയ വീഡിയോയാണ് സിബിഐ ഫോറന്‍സിക് ലാബില്‍ പരിശോധനയ്ക്കയച്ചത്. കാമറ, മെമ്മറി കാര്‍ഡ്, വീഡിയോ ക്ലിപ്പിന്റെ സിഡി, മറ്റ് ഉപകരണങ്ങള്‍ എന്നിവ പരിശോധിച്ചാണ് യഥാര്‍ഥമാണെന്നു ബോധ്യപ്പെട്ടതെന്ന് സ്‌പെഷ്യല്‍ പോലിസ് കമ്മീഷണര്‍ അരവിന്ദ് ദീപ് പറഞ്ഞു.
ഡല്‍ഹി സര്‍ക്കാര്‍ നേരത്തെ പരിശോധിക്കണമെന്നാവശ്യപ്പെട്ട പരിപാടിയുടെ ഏഴു വീഡിയോ ക്ലിപ്പുകളില്‍ രണ്ടെണ്ണം വ്യാജമാണെന്ന് ഹൈദരാബാദിലെ ലാബ് പരിശോധനയില്‍ തെളിഞ്ഞിരുന്നു.
കനയ്യകുമാര്‍, ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ തുടങ്ങിയവരെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് ജാമ്യം നല്‍കുകയായിരുന്നു. ഡല്‍ഹി പോലിസിലെ തീവ്രവാദവിരുദ്ധ സെല്‍ ആണ് കേസ് ഇപ്പോള്‍ അന്വേഷിക്കുന്നത്.
Next Story

RELATED STORIES

Share it