ജെഎന്‍യു: നാല് വീഡിയോ യഥാര്‍ഥമെന്ന് റിപോര്‍ട്ട്

ജെഎന്‍യു: നാല് വീഡിയോ യഥാര്‍ഥമെന്ന് റിപോര്‍ട്ട്
X
kanahaiya-finalന്യൂഡല്‍ഹി: ഫെബ്രുവരി ഒമ്പതിന് ജെഎന്‍യുവില്‍ നടന്ന വിവാദ പരിപാടിയുടെ നാല് വീഡിയോ യഥാര്‍ഥമാണെന്ന് ഫോറന്‍സിക് സയന്‍സ് ലബോറട്ടറി പരിശോധനയില്‍ തെളിഞ്ഞു. എന്നാല്‍ വ്യാജമാണെന്ന് ആരോപണമുള്ള സ്വകാര്യ വാര്‍ത്താചാനല്‍ പുറത്തുവിട്ടതടക്കമുള്ള ഒരുപറ്റം വീഡിയോകളുടെ ഫലം പുറത്തുവന്നിട്ടില്ല. ജെഎന്‍യുവില്‍ അഫ്‌സല്‍ ഗുരു അനുസ്മരണ പരിപാടിക്കിടെ ദേശവിരുദ്ധ മുദ്രാവാക്യമുയര്‍ന്നുവെന്ന ആരോപണത്തെത്തുടര്‍ന്നാണ് വീഡിയോ, ഗാന്ധിനഗറിലെ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്കു പരിശോധനയ്ക്കയച്ചത്.
സ്വകാര്യ വാര്‍ത്താ ചാനല്‍ കാമറയില്‍ റിക്കാര്‍ഡ് ചെയ്ത വീഡിയോ ഒഴികെ ബാക്കിയെല്ലാം സുരക്ഷാ ഉദ്യോഗസ്ഥരുടെയും വിദ്യാര്‍ഥികളുടെയും മൊബൈല്‍ കാമറയില്‍ റിക്കാര്‍ഡ് ചെയ്തതാണ്.
സ്വകാര്യ ചാനലിന്റെ വീഡിയോയുടെ ഫലം ഒരാഴ്ചയ്ക്കുള്ളില്‍ പുറത്തുവരുമെന്ന് സ്‌പെഷ്യല്‍ പോലിസ് കമ്മീഷണര്‍ അരവിന്ദ് ദീപ് പറഞ്ഞു. നിരവധി പേര്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചത് വീഡിയോയില്‍ നിന്നു വ്യക്തമായതായി അദ്ദേഹം അറിയിച്ചു. മുമ്പ് വീഡിയോയില്‍ ശബ്ദം കൂട്ടിച്ചേര്‍ത്തതാണെന്ന ആരോപണത്തെത്തുടര്‍ന്ന് ഡല്‍ഹി സര്‍ക്കാര്‍ പരിശോധന നടത്താന്‍ ആവശ്യപ്പെട്ടിരുന്നു. ഏഴ് വീഡിയോ ഹൈദരാബാദിലെ ലാബിലേക്ക് അയച്ചിരുന്നു. അതില്‍ രണ്ട് വീഡിയോ വ്യാജമാണെന്നു തെളിഞ്ഞിരുന്നു. സംഭവത്തില്‍ ഏതാനും വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തിരുന്നു.
Next Story

RELATED STORIES

Share it