ജെഎന്‍യു : കേന്ദ്രത്തിന് മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ്

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ നടന്ന പോലിസ് അതിക്രമങ്ങളി ല്‍ വിശദീകരണം ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേന്ദ്രത്തിന് നോട്ടീസയ ച്ചു. മാധ്യമങ്ങളില്‍ വന്ന റിപോ ര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹി സര്‍ക്കാര്‍, ഡല്‍ഹി പോലിസ്, സര്‍വകലാശാലാ അധികൃതര്‍ എന്നിവര്‍ക്കും കമ്മീഷന്‍ നോട്ടിസയച്ചിട്ടുണ്ട്. രണ്ടാഴ്ചകള്‍ക്കകം വിശദീകരണം നല്‍കണമെന്ന് നോട്ടിസില്‍ ആവശ്യപ്പെട്ടു.
രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് സര്‍വകലാശാലാ വിദ്യാ ര്‍ഥി യൂനിയന്‍ പ്രസിഡന്റ് കനയ്യകുമാറിനെ പോലിസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ ഇരുവിഭാഗം വിദ്യാര്‍ഥികള്‍ തമ്മിലുള്ള സംഘര്‍ഷം ഒഴിവാക്കാനായിരുന്നു താന്‍ അവിടെയെത്തിയതെന്നാണ് കനയ്യ പറഞ്ഞതെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി.
തന്റെ പേരിലുള്ള രാജ്യദ്രോഹക്കുറ്റവും കനയ്യ നിഷേധിച്ചിരുന്നു. പോലിസ് അകാരണമായി കാംപസിലെത്തി വിദ്യാര്‍ഥികളെ വേട്ടയാടുകയാണെന്നും ആരോപണമുണ്ട്.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അഭിപ്രായ സ്വാതന്ത്ര്യം അടിച്ചമര്‍ത്തുന്നതിന് ഉന്നത സ്ഥാനങ്ങളിലുള്ളവര്‍ നിയമവിരുദ്ധമായി പോലിസിനെ ഉപയോഗപ്പെടുത്തുകയായിരുന്നുവെന്നും ഭിന്നാഭിപ്രായക്കാരെ കെണിയിലാക്കാന്‍ രാജ്യദ്രോഹക്കുറ്റം ആരോപിക്കുകയാണെന്നും കമ്മീഷനംഗങ്ങള്‍ അഭിപ്രായപ്പെട്ടു.
കേന്ദ്ര ആഭ്യന്തര സെക്രട്ടറി, ഡല്‍ഹി സര്‍ക്കാരിന്റെ ചീഫ് സെക്രട്ടറി, ഡല്‍ഹി പോലിസ് കമ്മീഷണര്‍, ജെഎന്‍യു രജിസ്ട്രാര്‍ എന്നിവര്‍ക്കാണ് നോട്ടിസ് കൈമാറിയത്.അതിനിടെ, പട്യാല ഹൗസ് കോടതിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ നടന്ന ആക്രമണത്തില്‍ ഇന്ത്യന്‍ പ്രസ് കൗണ്‍സില്‍ ഡല്‍ഹി പോലിസില്‍ നിന്നു റിപോര്‍ട്ട് തേടി. മാധ്യമപ്രവര്‍ത്തകര്‍ ജോലി സമയത്ത് ആക്രമിക്കപ്പെടുന്നത് അനുവദിക്കാനാവില്ലെന്ന് പ്രസ് കൗണ്‍സില്‍ ചെയര്‍മാന്‍ പറഞ്ഞു.
ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരില്‍ പത്രപ്രവര്‍ത്തക ന്‍ കൊലചെയ്യപ്പെട്ട വിഷയത്തിലും കൗണ്‍സിലിന്റെ പ്രാദേശിക അംഗത്തില്‍ നിന്നു റിപോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
Next Story

RELATED STORIES

Share it