ജെഎന്‍യു ആര്‍എസ്എസ് സ്ഥാപനമാക്കാന്‍ ശ്രമം: കാംപസ് ഫ്രണ്ട്

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയെ (ജെഎന്‍യു) ആര്‍എസ്എസ് സ്ഥാപനമാക്കാനുള്ള കുല്‍സിത ശ്രമങ്ങള്‍ നടക്കുന്നുവെന്ന് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ. അറ്റന്‍ഡന്‍സ് നിര്‍ബന്ധമാക്കിയ സര്‍വകലാശാലാ നടപടിയെ വിമര്‍ശിച്ച വിവിധ ഡിപാര്‍ട്ട്‌മെന്റുകളിലെ തലവന്‍മാരെ നീക്കിയ നടപടി സര്‍വകലാശാലാ അധികൃതരുടെ  ജനാധിപത്യ വിരുദ്ധ നിലപാടാണ് വ്യക്തമാക്കുന്നതെന്ന് കാംപസ് ഫ്രണ്ട് ദേശീയ വൈസ് പ്രസിഡന്റ് എം എസ് സാജിദ് ആരോപിച്ചു.
ആര്‍എസ്എസ് സഹയാത്രികനെ വൈസ് ചാന്‍സലറായി നിയമിച്ചതു മുതല്‍  കൈക്കൊണ്ടിട്ടുള്ള ജനാധിപത്യ വിരുദ്ധവും അക്കാദമിക് സ്വാതന്ത്ര്യത്തിനെതിരുമായ  നടപടികള്‍ക്കെതിരേ വിദ്യാര്‍ഥികള്‍ ശക്തമായി പ്രതിഷേധിച്ച് വരുകയാണ്.
ജനാധിപത്യ രീതിയിലുള്ള ഒരു സമിതിയിലും ചര്‍ച്ച ചെയ്യാതെ അറ്റന്‍ഡന്‍സ് നിര്‍ബന്ധമാക്കിയ വൈസ് ചാന്‍സലറുടെ നടപടി നിയമവിരുദ്ധമാണെന്നും സാജിദ് പറഞ്ഞു.
Next Story

RELATED STORIES

Share it