ജെഎന്‍യു: ആഭ്യന്തരസമിതി പുനസ്സംഘടിപ്പിക്കണം: എന്‍സിഎച്ച്ആര്‍ഒ

ജെഎന്‍യു: ആഭ്യന്തരസമിതി പുനസ്സംഘടിപ്പിക്കണം: എന്‍സിഎച്ച്ആര്‍ഒ
X
[caption id="attachment_51836" align="aligncenter" width="570"]NCHRO ജെഎന്‍യു വിദ്യാര്‍ഥികള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയതുമായി ബന്ധപ്പെട്ട് ചെയര്‍പേഴ്‌സണ്‍ പ്രഫ. എ മാര്‍ക്‌സിന്റെ നേതൃത്വത്തിലുള്ള എന്‍സിഎച്ച്ആര്‍ഒ സംഘം വിദ്യാര്‍ഥികളില്‍ നിന്നും തെളിവെടുക്കുന്നു.[/caption]

ന്യൂഡല്‍ഹി: അഫ്‌സല്‍ ഗുരു അനുസ്മരണം സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന ജെഎന്‍യുവിന്റെ ആഭ്യന്തരസമിതി പുനസ്സംഘടിപ്പിക്കണമെന്ന് ദേശീയ മനുഷ്യാവകാശ ഏകോപന സമിതി(എന്‍സിഎച്ച്ആര്‍ഒ).
ജെഎന്‍യുവിലെ വിദ്യാര്‍ഥികള്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തിയതുമായി ബന്ധപ്പെട്ട് നടത്തിയ വസ്തുതാന്വേഷണ റിപോര്‍ട്ടിലാണ് എന്‍സിഎച്ച്ആര്‍ഒ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. എന്‍സിഎച്ച്ആര്‍ഒ ചെയര്‍പേഴ്‌സണ്‍ പ്രഫ. എ മാര്‍ക്‌സിന്റെ നേതൃത്വത്തിലുള്ള വസ്തുതാന്വേഷണ സംഘമാണ് ജെഎന്‍യു സന്ദര്‍ശിച്ച് വിദ്യാര്‍ഥികളുമായും അധ്യാപകരുമായും സംസാരിച്ച് റിപോര്‍ട്ട് തയ്യാറാക്കിയത്.
[related]കാംപസിനും പരിസരത്തും പോലിസ് സാന്നിദ്ധ്യം ശക്തമാണെന്ന് റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വിദ്യാര്‍ഥികളെ പോലിസ് ചോദ്യം ചെയ്ത ശേഷമാണ് അകത്തേക്ക് കയറ്റി വിടുന്നത്. പുറത്ത് നിന്നുള്ളവരെ കാംപസിനുള്ളില്‍ കയറാന്‍ പോലിസ് അനുവദിക്കുന്നില്ല. കഴിഞ്ഞ ദിവസങ്ങളില്‍ പോലിസിന്റെ സാന്നിദ്ധ്യം ഇതിലും കൂടുതലായിരുന്നുവെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍ക്കെതിരായ നടപടിയ്‌ക്കെതിരേ ശക്തമായ നിലപാടു സ്വീകരിച്ച അധ്യാപകരെയും വിദ്യാര്‍ഥികളെയും എന്‍സിഎച്ച്ആര്‍ഒ അഭിനന്ദിച്ചു. ജെഎന്‍യു വിദ്യാര്‍ഥികള്‍ക്ക് പാകിസ്താന്‍ ബന്ധമുണ്ടെന്ന കള്ളം പ്രചരിപ്പിച്ച ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് രാജിവയ്ക്കണം. കനയ്യകുമാര്‍, ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവരെ അടിയന്തരമായി നിരുപാധികം വിട്ടയക്കണമെന്നും എന്‍സിഎച്ച്ആര്‍ഒ ആവശ്യപ്പെട്ടു. സമാനമായ കുറ്റം ചുമത്തിയ എസ് എ ആര്‍ ഗീലാനിയെയും വിട്ടയക്കണം.
രാജ്യദ്രോഹം പോലുളള കുറ്റങ്ങള്‍ ചുമത്തുന്ന കൊളോണിയല്‍ കരിനിയമങ്ങള്‍ പിന്‍വലിക്കണമെന്നും റിപോര്‍ട്ട് ആവശ്യപ്പെട്ടു. എന്‍സിഎച്ച്ആര്‍ഒ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം ജി സുകുമാരന്‍, കാംപസ് ഫ്രണ്ട് ദേശീയ പ്രസിഡന്റ് പി അബ്ദുന്നാസര്‍, പോപുലര്‍ ഫ്രണ്ട് രാജസ്ഥാന്‍ സംസ്ഥാന പ്രസിഡന്റ് അനീസ് അന്‍സാരി, ഉത്തര്‍പ്രദേശില്‍ നിന്നുള്ള സാമൂഹിക പ്രവര്‍ത്തകന്‍ സാഹിബി ആലം എന്നിവരും വസ്തുതാന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Next Story

RELATED STORIES

Share it