kannur local

ജെഎന്‍യു ആക്രമണത്തില്‍ വ്യാപക പ്രതിഷേധം

കണ്ണൂര്‍: ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ അഫ്‌സല്‍ ഗുരു അനുസ്മരണം നടത്തിയതിനു രാജ്യദ്രോഹക്കുറ്റം ചുമത്തി വിദ്യാര്‍ഥി യൂനിയന്‍ നേതാവ് കനയ്യകുമാറിനെ അറസ്റ്റ് ചെയ്തതിലും പട്യാല കോടതി വളപ്പില്‍ ആക്രമണം നടത്തിയതിനുമെതിരേ വ്യാപക പ്രതിഷേധം. എസ്ഡിപിഐ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തി.
കണ്ണൂര്‍ മണ്ഡലം കമ്മിറ്റി നഗരത്തില്‍ നടത്തിയ പ്രകടനത്തിനു മണ്ഡലം പ്രസിഡന്റ് പി സി ഷഫീഖ്, എ സി സി ആഷിക്, വി ബഷീര്‍ നേതൃത്വം നല്‍കി. ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ് സംസാരിച്ചു.
ഇരിട്ടി: ജെഎന്‍യു കാംപസിലെ സംഘ്പരിവാര്‍ ഭീകരിതയ്‌ക്കെതിരെയും കനയ്യകുമാറിനെ വിട്ടയക്കണമെന്നാവശ്യപ്പെട്ടും എസ്ഡിപിഐ പ്രവര്‍ത്തകര്‍ ഇരിട്ടിയില്‍ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് എസ് നുറുദ്ദീന്‍, ജില്ലാ സെക്രട്ടറി പി കെ ഫാറൂഖ്, ടി യാക്കൂബ്, സി എം നസീര്‍, എം സത്താര്‍ നേതൃത്വം നല്‍കി.
എസ്ഡിപിഐ തലശ്ശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. സംഗമം ഓഡിറ്റോറിയത്ത് പരിസരത്ത് നിന്നാരംഭിച്ച പ്രകടനം ഒവി റോഡ്, പഴയബസ്സ്റ്റാന്റ്, ലോഗന്‍സ് റോഡ്, പുതിയ ബസ്സ്റ്റാന്റ് വഴി ഓവര്‍ബ്രിഡ്ജ് പരിസരത്ത് സമാപിച്ചു. മണ്ഡലം സെക്രട്ടറി മന്‍ഷൂദ്, സി കെ ലത്തീഫ്, റഊഫ് ഗുംട്ടി നേതൃത്വം നല്‍കി. കൂത്തുപറമ്പ് മണ്ഡലം പ്രതിഷേധ പ്രകടനം പാനൂരില്‍ നടന്നു. റാസിഖ് മാസ്റ്റര്‍, പി പി സാജിര്‍, സമീര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.—
പുതിയതെരു: എസ്ഡിപിഐ അഴീക്കോട് മണ്ഡലം കമ്മിറ്റി പുതിയതെരുവില്‍ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം സെക്രട്ടറി ടി കെ നവാസ്, സുനീര്‍ പൊയ്തും കടവ്, ജംഷി പാപ്പിനിശ്ശേരി, റാഫി നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it