ജെഎന്‍യു: അസമിലും വന്‍ പ്രതിഷേധ റാലി

ഗുവാഹത്തി: ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ നേതാവ് കനയ്യകുമാറിനെ അറസ്റ്റ് ചെയ്തതിനെതിരേ ഗുവാഹതിയില്‍ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തില്‍ വിദ്യാര്‍ഥികളും, അധ്യാപകരും, കര്‍ഷകരും, കലാസാംസ്‌കാരിക പ്രവര്‍ത്തകരുമടക്കം ആയിരത്തിലധികം പേര്‍ അണി നിരന്നു.
കൃഷക് മുക്തി സംഗ്രം സമിതിയും വിവിധ വിദ്യാര്‍ഥി സംഘടനകളും അടക്കമുള്ള സംഘടനകള്‍ സംയുക്തമായിട്ടാണ് പ്രകടനം സംഘടിപ്പിച്ചത്.
ജെഎന്‍യുവിലെ പോലിസ് നടപടിയും പട്യാല കോടതി വളപ്പിലെ ആക്രമണങ്ങളും മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമായിരുന്നെന്നും ആര്‍എസ്എസ് ഭീകരതയുടെ അന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു
Next Story

RELATED STORIES

Share it