Flash News

ജെഎന്‍യു: അഭിഭാഷകര്‍ക്കെതിരായ ഹരജി ഇന്നു പരിഗണിക്കും

ജെഎന്‍യു: അഭിഭാഷകര്‍ക്കെതിരായ ഹരജി ഇന്നു പരിഗണിക്കും
X
lawyers-protest_



ന്യൂഡല്‍ഹി: പട്യാലഹൗസ്‌കോടതി വളപ്പില്‍ ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെയും പത്രപ്രവര്‍ത്തകരെയും ആക്രമിച്ച മൂന്ന് അഭിഭാഷകര്‍ക്കെതിരായ കോടതിയലക്ഷ്യ ഹരജി സുപ്രിംകോടതി ഇന്നു പരിഗണിക്കും.
അഭിഭാഷക കാമിനി ജെയ്ഷാല്‍ സമര്‍പ്പിച്ച ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ആവശ്യപ്പെട്ടപ്പോഴാണ് ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍, ജസ്റ്റിസ് യു യു ലളിത് എന്നിവരടങ്ങിയ ബെഞ്ച് കേസ് ഇന്നു പരിഗണിക്കുമെന്നറിയിച്ചത്. ജെഎന്‍യു വിഷയത്തിലുള്ള മറ്റൊരു ഹരജി മാര്‍ച്ച് 10 ലേക്ക് ജസ്റ്റിസ് ചെമലേശ്വരിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് മാറ്റി.
Next Story

RELATED STORIES

Share it