ജെഎന്‍യുവില്‍ ലൈംഗിക പീഡനവിരുദ്ധ നയം പുതുക്കി

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല (ജെഎന്‍യു)യുടെ ലൈംഗിക പീഡനം തടയുന്ന ചട്ടം പുതുക്കി വിജ്ഞാപനം പുറപ്പെടുവിച്ചു. തെറ്റായ പരാതികള്‍ നല്‍കുന്നവര്‍ക്ക് പിഴ ചുമത്തുന്നതിന് പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു. 2013 മുതല്‍ നഗരത്തിലെ വിവിധ സര്‍വകലാശാലകളില്‍ നിന്നായി 101 ലൈംഗികാതിക്രമക്കേസുകള്‍ റിപോര്‍ട്ട് ചെയ്തതായി ഡല്‍ഹി വനിതാ കമ്മീഷന്‍ വ്യക്തമാക്കുന്നു. ഇതില്‍ 50 ശതമാനത്തോളം കേസുകള്‍ ജെഎന്‍യുവിലാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ പുതുക്കിയ ചട്ടങ്ങളും നടപടിക്രമങ്ങളും പ്രതിപാദിക്കുന്ന കരട് സര്‍വകലാശാലയിലെ ലൈംഗികാതിക്രമങ്ങള്‍ പരിശോധിക്കുന്ന സമിതി വൈസ് ചാന്‍സലര്‍ക്കു സമര്‍പ്പിച്ചിരുന്നു. 2013ല്‍ സുപ്രിംകോടതി പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് കരട് തയ്യാറാക്കിയത്. പരാതിക്കാരെ സംരക്ഷിക്കുന്നതിനുള്ള ചട്ടങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it