Flash News

ജെഎന്‍യുവില്‍ ബിരിയാണി ഉണ്ടാക്കിയ വിദ്യാര്‍ഥികള്‍ക്കു പിഴ



ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്കിനടുത്ത് ബിരിയാണി ഉണ്ടാക്കിയ നാലു വിദ്യാ ര്‍ഥികള്‍ക്ക് അധികൃതര്‍ പിഴ ചുമത്തി. 6000 രൂപ മുതല്‍ 10000 രൂപ വരെയാണു പിഴ ചുമത്തിയത്. 10 ദിവസത്തിനകം പിഴ അടയ്ക്കണം. അച്ചടക്കലംഘനം ചൂണ്ടിക്കാട്ടിയാണ് പിഴ ഈടാക്കിയത്.ചേപ്പല്‍ ശെര്‍പ്പ, അമീര്‍ മാലിക്, മനീഷ് കുമാര്‍ എന്നീ വിദ്യാര്‍ഥികള്‍ക്ക് 6,000 രൂപ വീതവും. ജെഎന്‍യു സ്റ്റുഡന്റ് യൂനിയന്‍ മുന്‍ ജനറല്‍ സെക്രട്ടറി സത്‌രൂപ ചക്രവര്‍ത്തിക്ക് 10,000 രൂപയുമാണ് പിഴ ചുമത്തിയത്. വൈസ് ചാന്‍സലര്‍ക്കെതിരേയുള്ള പ്രതിഷേധപ്രകടനത്തിനു നേതൃത്വം നല്‍കിയതിനും മുദ്രാവാക്യം വിളിച്ചതിനുംകൂടിയാണ് സത്‌രൂപ ചക്രവര്‍ത്തിക്ക് 10,000 രൂപ പിഴയിട്ടത്. അതേസമയം, ബീഫ് ബിരിയാണിയാണ് വിദ്യാര്‍ഥികള്‍ പാചകം ചെയ്തതെന്ന് എബിവിപി ആരോപിച്ചു.
Next Story

RELATED STORIES

Share it