Flash News

ജെഎന്‍യുവില്‍ 'ഇസ്‌ലാമിക ഭീകരവാദം'പാഠ്യവിഷയം;’ പ്രതിഷേധം ശക്തം’

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ (ജെഎന്‍യു) “ഇസ്‌ലാമിക ഭീകരവാദം’ പഠനവിഷയമാക്കാന്‍ സര്‍വകലാശാലാ അക്കാദമിക് കൗണ്‍സില്‍ തീരുമാനം. ജെഎന്‍യുവില്‍ ദേശീയസുരക്ഷ സംബന്ധിച്ച പഠനങ്ങള്‍ക്കായി പുതിയ കേന്ദ്രം ആരംഭിക്കാനും അവിടെ ഇതു പഠനവിഷയമാക്കാനുമാണ് വെള്ളിയാഴ്ച ചേര്‍ന്ന അക്കാദമിക് കൗണ്‍സില്‍ അംഗീകാരം നല്‍കിയിരിക്കുന്നത്.
സെന്റര്‍ ഫോര്‍ നാഷനല്‍ സെക്യൂരിറ്റി സ്റ്റഡീസ് എന്ന പഠനവിഭാഗമാണ് പുതുതായി ആരംഭിക്കുന്നത്. ഇവിടെയാണ് വിവാദ പാഠ്യവിഷയം ഉള്‍പ്പെടുത്തിയിരിക്കുന്നത്. അക്കാദമിക് കൗണ്‍സില്‍ യോഗത്തിന്റെ അജണ്ടയില്‍ ഇത് പ്രധാന പാഠ്യവിഷയമായാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, ഇത് പ്രത്യേക കോഴ്‌സാണോ അതോ മറ്റു കോഴ്‌സുകളുടെ കൂടെ ഉള്‍പ്പെടുത്തുകയാണോ എന്നു വ്യക്തമല്ല. എന്നാല്‍, ഈ വിഷയത്തില്‍ ഒരു കോഴ്‌സ് നിര്‍ദേശിച്ചിട്ടില്ലെന്നാണു പുതിയ പഠനവിഭാഗം രൂപീകരിക്കുന്നതിനു നിയോഗിച്ച സമിതിയുടെ തലവന്‍ അജയ് ദൂബെ പറഞ്ഞത്. എന്നാല്‍, സര്‍വകലാശാലയുടെ വിവാദ നടപടിക്കെതിരേ കോളജ് യൂനിയന്‍ ശക്തമായി രംഗത്തെത്തിയിട്ടുണ്ട്.
ഇസ്‌ലാം ഭയം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമാണ് ഈ നടപടിയെന്നു യൂനിയന്‍ വ്യക്തമാക്കി. അക്കാദമിക് കൗണ്‍സിലിലെ ഒരു വിഭാഗം അംഗങ്ങളെ യോഗത്തില്‍ സംസാരിക്കാന്‍ അനുവദിച്ചില്ലെന്നും പരാതിയുയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ഏതാനും യോഗത്തില്‍ ഇത്തരത്തില്‍ വിവേചനം നടക്കുന്നതായി റിപോര്‍ട്ടുണ്ടായിരുന്നു.
Next Story

RELATED STORIES

Share it