Flash News

ജെഎന്‍യുവില്‍ അധ്യാപകരും സമരത്തില്‍, ദേശീയതയെക്കുറിച്ച് ക്ലാസെടുക്കും

ജെഎന്‍യുവില്‍ അധ്യാപകരും സമരത്തില്‍, ദേശീയതയെക്കുറിച്ച് ക്ലാസെടുക്കും
X
New Delhi: JNU teachers & students form a human chain inside the campus in protest against arrest of JNUSU President Kanhaiya Kumar, in New Delhi on Sunday.PTI Photo(PTI2_14_2016_000207A)
ന്യൂഡല്‍ഹി : ജെഎന്‍യു വിദ്യാര്‍ഥിയൂണിയന്‍ നേതാവ് കനയ്യകുമാറിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ നടത്തുന്ന സമരത്തില്‍ അധ്യാപകരും പങ്കു ചേര്‍ന്നു. സമരത്തിന്റെ ഭാഗമായി സര്‍വകലാശാലാ ക്യാംപസില്‍ ദേശീയതയെക്കുറിച്ച് ക്ലാസെടുക്കും. ജെഎന്‍യു ദേശവിരുദ്ധശക്തികളുടെ കേന്ദ്രമായി എന്ന പ്രചരണം നടക്കുന്ന സാഹചര്യത്തിലാണ് ദേശീയത എന്താണെന്ന്് പഠിപ്പിക്കാന്‍ തീരുമാനിച്ചതെന്ന്്് അധ്യാപകര്‍ പറഞ്ഞു. പാട്യാലഹൗസ് കോടതിയില്‍ ഇന്നലെ വിദ്യാര്‍ഥികളെയും അധ്യാപകരെയും ആക്രമിച്ച സംഭവത്തെത്തുടര്‍ന്നാണ് അധ്യാപക അസോസിയേഷന്‍ ക്ലാസുകള്‍ ബഹിഷ്‌കരിച്ച്് സമരത്തില്‍ പങ്കുചേര്‍ന്നത്്.
എല്ലാ ദിവസവും വൈകീട്ട്് 5 ന് സര്‍വകലാശാലയുടെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന് മുന്‍പിലാണ് ക്ലാസുകള്‍ നടക്കുക. കനയ്യകുമാറിനെ വിട്ടയക്കണമെന്നും അദ്ദേഹത്തിനെതിരെ ചുമത്തിയ രാജ്യദ്രോഹക്കുറ്റം പിന്‍വലിക്കണമെന്നുമാവശ്യപ്പെട്ട്് വിദ്യാര്‍ഥികള്‍ നടത്തുന്ന സമരം ഇന്നും തുടര്‍ന്നു.
Next Story

RELATED STORIES

Share it