ജെഎന്‍യുവിനെതിരേ വ്യാജ വീഡിയോ; ചാനലുകള്‍ക്കെതിരേ ഡല്‍ഹി സര്‍ക്കാര്‍ നടപടിയെടുത്തേക്കും

ന്യൂഡല്‍ഹി: ജെഎന്‍യു സംഭവവുമായി ബന്ധപ്പെട്ട് വ്യാജ വീഡിയോ പ്രക്ഷേപണം ചെയ്ത വാര്‍ത്താ ചാനലുകള്‍ക്കെതിരേ ഡല്‍ഹി സര്‍ക്കാര്‍ നടപടിയെടുത്തേക്കും.
ജെഎന്‍യു വിഷയവുമായി ബന്ധപ്പെട്ട് കെജ് രിവാള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച മജിസ്‌ട്രേറ്റ്തല അന്വേഷണം വിഷയവുമായി ബന്ധപ്പെട്ട് പ്രചരിച്ച ഏഴ് വീഡിയോ ദൃശ്യങ്ങളില്‍ മൂന്നെണ്ണം വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വ്യാജ വീഡിയോ നിര്‍മിക്കുകയും പ്രക്ഷേപണം ചെയ്യുകയും ചെയ്ത ചാനലുകള്‍ക്കെതിരേ ക്രിമിനല്‍ കേസെടുക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നത്.
Next Story

RELATED STORIES

Share it