ജൂലൈ 29ന് ബാങ്ക് പണിമുടക്ക്

തിരുവനന്തപുരം: എസ്ബിടിയെ എസ്ബിഐയില്‍ ലയിപ്പിക്കാനുള്ള നീക്കത്തിനെതിരേ പ്രതിഷേധം ശക്തമാവുന്നു. എസ്ബിടിയെയും ഇതര അസോസിയേറ്റ് ബാങ്കുകളെയും എസ്ബിഐയില്‍ ലയിപ്പിച്ചില്ലാതാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ബാങ്ക് യൂനിയനുകളുടെ ഐക്യവേദി ആവശ്യപ്പെട്ടു. ജനവിരുദ്ധ ബാങ്കിങ് പരിഷ്‌കാരങ്ങള്‍ക്കെതിരേ ബാങ്കിങ് മേഖലയിലെ മുഴുവന്‍ ജീവനക്കാരെയും ഓഫിസര്‍മാരെയും പ്രതിനിധാനം ചെയ്യുന്ന 9 യൂനിയനുകളും ചേര്‍ന്നുള്ള ഐക്യവേദി ജൂലൈ 29ന് പണിമുടക്കും. അതിന് മുന്നോടിയായുള്ള പ്രക്ഷോഭ പരിപാടികള്‍ 15ന് രാജ്യവ്യാപകമായ പ്രതിഷേധ പ്രകടനങ്ങളോടെ ആരംഭിക്കും.
27ന് ബാഡ്ജ് ധാരണവും പ്രതിഷേധ ധര്‍ണകളും ജൂലൈ 19ന് പൊതുമേഖലാ ബാങ്ക് സംരക്ഷണദിനാചരണ റാലികള്‍, ജൂലൈ 28ന് പ്രതിഷേധ പ്രകടനങ്ങള്‍, ജൂലൈ 29ന് സമ്പൂര്‍ണ ദേശീയബാങ്ക് പണിമുടക്കും കേന്ദ്രീകൃത ധര്‍ണകളും സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഈമാസം 15ന് വൈകീട്ട് തിരുവനന്തപുരം ബാങ്ക് എംപ്ലോയീസ് ഹാളില്‍ ജനകീയ കണ്‍വന്‍ഷനില്‍ സേവ് എസ്ബിടി ഫോറം രൂപീകരിച്ച് പ്രചാരണ പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം നല്‍കും.
Next Story

RELATED STORIES

Share it