Pathanamthitta local

ജൂനിയര്‍ സോഫ്റ്റ്‌ബോള്‍ ചാംപ്യന്‍ഷിപ്പ്: ലിയോണും മോണിറ്റ ഡിയോളും നയിക്കും

പത്തനംതിട്ട: ജൂണ്‍ 3 മുതല്‍  ആന്ധ്രപ്രദേശിലെ തിരുപ്പതിയില്‍ നടക്കുന്ന 36 മത് ദേശീയ ജൂനിയര്‍ സോഫ്റ്റ് ബോള്‍ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുയ്ക്കുന്ന കേരള ആണ്‍കുട്ടികളുടെ ടീമിനെ ആലപ്പുഴയുടെ ലീയോണും, പെണ്‍കുട്ടികളുടെ ടീമിനെ എറണാകുളത്തെ മോണിറ്റ ഡീയോളും  നയിക്കും.
കഴിഞ്ഞ 13 ദിവസമായി പത്തനംതിട്ട മുന്‍സിപ്പല്‍ സ്‌റ്റേഡിയത്തില്‍ നടന്ന ക്യാംപില്‍ നിന്നാണ് 18 അംഗ ടീമിനെ തിരഞ്ഞെടുത്തത്.
സോഫ്റ്റ് ബോള്‍ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി അനില്‍ എ ജോണ്‍സനാണ് ടീം അംഗങ്ങളെ പ്രഖ്യാപിച്ചത്. ഇവര്‍ക്കുള്ള ട്രാക്‌സ്ട്ടും, ജഴ്‌സിയും പത്തനംതിട്ട ജില്ലാ സ്‌പോട്‌സ് കൗണ്‍സില്‍ പ്രസിഡന്റ്  അനില്‍കുമാറും, ജില്ലാ സോഫ്റ്റ് ബോള്‍ പ്രിസിഡന്റ് ഡോ. ശോശാമ്മ ജോണും വിതരണം ചെയ്തു.
ആണ്‍കുട്ടികളുടെ വിഭാഗം ടീം കോച്ച് പി ബി കുഞ്ഞുമോനും മാനേജര്‍ അശ്വിന്‍ഹരിയുമാണ്, പെണ്‍കുട്ടികളുടെ വിഭാഗം കോച്ച് മഹമ്മദ് കുട്ടിയും മാനേജര്‍ സുഷമയുമാണ്. ടീം നാളെ മല്‍സരത്തിനായി തിരുപ്പതിയിലേക്ക് തിരിക്കും.
Next Story

RELATED STORIES

Share it