ജൂനിയര്‍ ഫ്രന്റ്‌സ് സമ്മര്‍ വേവ്‌സിനു തുടക്കം

കോഴിക്കോട്: 'കളിക്കാം പഠിക്കാം, പഠനം നമുക്കുല്‍സവമാക്കാം' എന്ന പ്രമേയത്തില്‍ ജൂനിയര്‍ ഫ്രന്റ്‌സ് ഏപ്രില്‍ 1 മുതല്‍ 30 വരെ സംഘടിപ്പിക്കുന്ന സമ്മര്‍ വേവ്‌സിന്റെ ഔപചാരിക ഉദ്ഘാടനം പോപുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ലത്തീഫ് നിര്‍വഹിച്ചു. കോഴിക്കോട് കാരന്തൂര്‍ അജ്‌വ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന പ്രസിഡന്റ് സലാഹുദ്ദീന്‍ അയ്യൂബി അധ്യക്ഷത വഹിച്ചു.
ഉജ്ജ്വല ബാല്യം അവാര്‍ഡ് ജേതാവ് ഫാത്തിമ അന്‍ഷി മുഖ്യാതിഥിയായിരുന്നു. ജന്മനാ കാഴ്ചശക്തി ഇല്ലാതിരുന്നിട്ടും സ്വന്തം കഴിവുകള്‍ കൊണ്ട് 12 ഭാഷകളില്‍ പ്രാവീണ്യം നേടിയ ഫാത്തിമ അന്‍ഷിക്ക് ജൂനിയര്‍ ഫ്രന്റ്‌സ് രക്ഷാധികാരി ഇ സുല്‍ഫി മൊമെന്റോ നല്‍കി ആദരിച്ചു. സമ്മര്‍ വേവ്‌സിന്റെ ഭാഗമായുള്ള മെംബര്‍ഷിപ് കാംപയിന്റെ ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് സലാഹുദ്ദീന്‍ അയ്യൂബി നിര്‍വഹിച്ചു.
പോപുലര്‍ ഫ്രണ്ട് ജില്ലാ സെക്രട്ടറി നിസാര്‍ അഹ്മദ്, ജൂനിയര്‍ ഫ്രന്റ്‌സ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് അഹ്മദ് യാസീന്‍, സെക്രട്ടറി നജിയ ഷെറിന്‍, എസ്ഡിപിഐ കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി, ജൂനിയര്‍ ഫ്രന്റ്‌സ് സംസ്ഥാന കോ-ഓഡിനേറ്റര്‍ എസ് എല്‍ സജ്ജാദ്, എന്‍ഡബ്ല്യൂഎഫ് കുന്ദമംഗലം ഡിവിഷന്‍ സെക്രട്ടറി ഫാത്തിമ സുഹ്‌റ, അഹ്മദ് മുഹമ്മദ് നദ്‌വി, മുഹമ്മദ് ഇല്‍യാസ് സംബന്ധിച്ചു.
Next Story

RELATED STORIES

Share it