Flash News

ജൂനിയര്‍ ഫ്രന്റ്‌സ് സമ്മര്‍ വേവ്‌സിന് തുടക്കമായി

ജൂനിയര്‍ ഫ്രന്റ്‌സ് സമ്മര്‍ വേവ്‌സിന് തുടക്കമായി
X
കോഴിക്കോട് : 'കളിക്കാം പഠിക്കാം പഠനം നമുക്കുല്‍സവമാക്കാം' എന്ന പ്രമേയത്തില്‍ ജൂനിയര്‍ ഫ്രന്റ്‌സ്  ഏപ്രില്‍ 1 മുതല്‍ 30 വരെ സംഘടിപ്പിക്കുന്ന സമ്മര്‍ വേവ്‌സിന്റെ ഔപചാരിക ഉദ്ഘാടനം  പോപുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി പി.കെ  അബ്ദുല്‍ ലത്തീഫ് നിര്‍വഹിച്ചു.



ലോകം സാമൂഹിക തിന്മകളിലേക്ക് മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വളര്‍ന്നു വരുന്ന തലമുറ നന്മക്കുവേണ്ടി ദിശാ ബോധമുള്ളവരായി മാറണമെന്നും,  സഹജീവികളുടെ പ്രയാസങ്ങളില്‍ താങ്ങായി മാറാന്‍ കുട്ടികള്‍ക്ക്  ജൂനിയര്‍ ഫ്രന്റ്‌സിലൂടെ കഴിയട്ടെ എന്നും അദ്ദേഹം ആശംസിച്ചു.
കോഴിക്കോട് കാരന്തൂരില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന പ്രസിഡന്റ് സലാഹുദ്ധീന്‍ അയ്യൂബി അധ്യക്ഷത വഹിച്ചു.ഉജ്വല ബാല്യം അവാര്‍ഡ് ജേതാവ് ഫാത്തിമ അന്‍ഷി മുഖ്യാതിഥി ആയിരുന്നു.
ജന്മനാ കാഴ്ച ശക്തി ഇല്ലാതിരുന്നിട്ടും സ്വന്തം കഴിവുകള്‍ കൊണ്ട് 12 ഭാഷകളില്‍ പ്രാവീണ്യം  നേടിയ ഫാത്തിമ അന്‍ഷിക്ക് ജൂനിയര്‍ ഫ്രന്റ്‌സ് രക്ഷാധികാരി ഇ.സുല്‍ഫി മൊമെന്റോ നല്‍കി ആദരിച്ചു.
സമ്മര്‍ വേവ്‌സിന്റെ ഭാഗമായുള്ള  മെമ്പര്‍ഷിപ്പ് കാംപയിന്റെ ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് സലാഹുദ്ധീന്‍ അയ്യൂബി കാരന്തൂര്‍ യൂണിറ്റിലെ  മുഹമ്മദ് ആദിലിന്  നല്‍കി  നിര്‍വഹിച്ചു.



പോപുലര്‍ ഫ്രണ്ട് ജില്ലാ സെക്രട്ടറി നിസാര്‍ അഹമ്മദ്, ജൂനിയര്‍ ഫ്രന്റ്‌സ്  കോഴിക്കോട് ജില്ലാ പ്രസിഡന്റ് അഹ്മദ് യാസീന്‍, ജനറല്‍ സെക്രട്ടറി,മുഹമ്മദ് നാജിഹ്,  സെക്രട്ടറി നജിയ ഷെറിന്‍
എസ്.ഡി.പി.ഐ  ജില്ലാ പ്രസിഡന്റ് മുസ്തഫ കോമേരി,ജൂനിയര്‍ ഫ്രണ്ട്‌സ് സംസ്ഥാന കോഡിനേറ്റര്‍ എസ്. എല്‍ സജാദ്, നാഷണല്‍ വിമന്‍സ് ഫ്രണ്ട് കുന്നമംഗലം ഡിവിഷന്‍ സെക്രട്ടറി ഫാത്തിമ സുഹ്‌റ, കുന്നമംഗലം ഡിവിഷന്‍ പ്രസിഡന്റ്   ഡോ. അഹ്മദ്  മുഹമ്മദ് നദ്‌വി,ജൂനിയര്‍ ഫ്രണ്ട് ജില്ലാ കോര്‍ഡിനേറ്റര്‍  മുഹമ്മദ് ഇല്യാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it