Kollam Local

ജൂനിയര്‍ ഫെസ്റ്റ്- 2017 സംഘടിപ്പിച്ചു

ഭരണിക്കാവ്: ജൂനിയര്‍ ഫ്രന്റ്‌സ് ഭരണിക്കാവ് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജൂനിയര്‍ ഫെസ്റ്റ്- 2017 സംഘടിപ്പിച്ചു. പോപുലര്‍ഫ്രണ്ട്  ജില്ലാ പ്രസിഡന്റ് ലത്തീഫ് കരുനാഗപ്പള്ളി ഉദ്ഘാടനം ചെയ്തു. പോപുലര്‍ ഫ്രണ്ട് ഭരണിക്കാവ് ഏരിയാ പ്രസിഡന്റ് അബ്ദുല്‍ ജബ്ബാര്‍ അധ്യക്ഷത വഹിച്ചു. ശാസ്താംകോട്ട ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ പി സിനി, സഫീന ഹുസൈന്‍, പോരുവഴി പഞ്ചായത്ത് അംഗം ഷംസുദ്ദീന്‍ എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു. പ്രോഗാം കമ്മിറ്റി ചെയര്‍മാര്‍ നൗഷാദ്, ഏരിയാ സെക്രട്ടറി ഹാഷിം, നാസര്‍ സിനിമാ പറമ്പ് സംസാരിച്ചു. കുട്ടികള്‍ക്കായി കലാ കായിക മല്‍സരങ്ങളും ഇശല്‍ സന്ധ്യയും നടത്തി.
Next Story

RELATED STORIES

Share it