thrissur local

ജൂനിയര്‍ഫ്രന്റ്‌സ് സംഗമം നടത്തി



പെരുമ്പിലാവ്: ജൂനിയര്‍ ഫ്രന്റ്‌സ് കുന്നംകുളം സര്‍ക്കിള്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജൂനിയര്‍ ഫ്രന്റ് സംഗമം നടത്തി. പെരുമ്പിലാവ് സെന്ററില്‍ നിന്നും ദഫ് മുട്ടിന്റെ അകമ്പടിയോടെ തുടങ്ങിയ റാലിയോടെയാണ് സംഗമത്തിന് തുടക്കമായത്. പോപുലര്‍ഫ്രണ്ട് ജില്ലാ പ്രസിഡന്റ് വി എസ് അബുബക്കര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ജൂനിയര്‍ ഫ്രന്റ്‌സ് കുന്നംകുളം സര്‍ക്കിള്‍ പ്രസിഡന്റ് നമീര്‍ മരത്തംകോട് അധ്യക്ഷത വഹിച്ചു. സിഗാര്‍ഡ് ട്രെയിനര്‍ ജാബിര്‍ സിദ്ദീഖ് പുത്തന്‍പള്ളി മോട്ടിവേഷന്‍ ക്ലാസ് നയിച്ചു. ജൂനിയര്‍ ഫ്രന്റ്‌സ് ജില്ലാ കോര്‍ഡിനേറ്റര്‍ ഷിഹാസ് കാളത്തോട് കലാപരിപാടികള്‍ നിയന്ത്രിച്ചു. പോപുലര്‍ ഫ്രണ്ട് ഡിവിഷന്‍ പ്രസിഡന്റ് സലിം, സെക്രട്ടറി തൗഫീക്ക്, പന്നിത്തടം ഏരിയ പ്രസിഡന്റ് ഷാഫി, ഹിളര്‍, ജൂനിയര്‍ ഫ്രന്റ് കുന്നംകുളം സര്‍ക്കിള്‍ സെക്രട്ടറി അര്‍ഷദ്, സര്‍ക്കിള്‍ കോഡിനേറ്റര്‍ ഷെബീര്‍ സംസാരിച്ചു. കുട്ടികളുടെ കലാപരിപാടിക ള്‍, കരാട്ടെ പ്രദര്‍ശനം, ഗെയിംസ് തുടങ്ങി വിവിധ പരിപാടികള്‍ അരങ്ങേറി. എട്ടു വയസ്സിനു താഴെയുള്ള കുട്ടികളുടെ കരാത്തെ മല്‍സരത്തില്‍ സ്റ്റേറ്റ് തലത്തില്‍ ഫസ്റ്റ് പ്രൈസ് കരസ്ഥമാക്കിയ ദില്‍ന ദിലീഫ് ചാവക്കാട് കരാത്തെ പ്രദര്‍ശനം നടത്തി. സമസ്ത കലാമേള സ്റ്റേറ്റ് തലത്തില്‍ അറബിഗാന മല്‍സരത്തില്‍ രണ്ടാം സ്ഥാനം നേടിയ മാജിദ് പഴുന്നാനയ്ക്ക് ഉപഹാരം നല്‍കി. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിച്ചു.
Next Story

RELATED STORIES

Share it