Flash News

ജൂതക്കൂട്ടക്കൊല മുസ്‌ലിങ്ങളുടെ മേല്‍ കെട്ടിവച്ച് നെതന്യാഹു

ജൂതക്കൂട്ടക്കൊല മുസ്‌ലിങ്ങളുടെ മേല്‍ കെട്ടിവച്ച് നെതന്യാഹു
X
nethanayahoജെറുസലേം:ഹിറ്റലറുടെ ഭരണകാലത്ത് നടന്ന ജൂതക്കൂട്ടക്കൊലയ്ക്ക് പിന്നില്‍ മുസ്‌ലിങ്ങളാണെന്ന്് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. രണ്ടാം ലോകമഹായൂദ്ധകാലത്ത് ജറുസലേമിലെ ഗ്രാന്റ് മുഫ്തിയായിരുന്ന ഹാജ് അമിന്‍ അല്‍ ഹുസിനിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഹിറ്റലര്‍ ജൂതന്‍മാരെ കൊന്നതെന്നാണ് നെതന്യാഹു പരാമര്‍ശിച്ചത്. ലോക സയണിസ്റ്റ് കോണ്‍ഗ്രസ്സിലാണ് നെതന്യാഹുവിന്റെ വിവാദ പരാമര്‍ശം.

ജൂതന്‍മാരെ കൊല്ലണമെന്ന് ഹിറ്റലര്‍ കരുതിയിരുന്നില്ല. രാജ്യത്ത് നിന്ന് പുറത്താക്കണമെന്നായിരുന്നു ആഗ്രഹം. പുറത്താക്കിയാല്‍ അവര്‍ വീണ്ടും തിരിച്ചുവരും എന്നതിന്റെ അടിസ്ഥാനത്തില്‍ ഹാജ് അമിന്‍ ഹുസിനിയുമായി നടത്തിയ ചര്‍ച്ചയിലാണ് ജൂതന്‍മാരെ കൊന്നുടുക്കാനുള്ള നിര്‍ദ്ദേശം വന്നത്. ഈ വിഷയത്തില്‍ മുഫ്തിയുടെ തീരുമാനമായിരുന്നു അവസാനത്തേത്. -നെതന്യാഹു പറഞ്ഞു.

എന്നാല്‍ പരാമര്‍ശം ഏറെ വിവാദമായിരിക്കുകയാണ്. ലോകനേതാക്കള്‍ ഇതിനെതിരേ രംഗത്തുവന്നു. നെതന്യാഹു ചരിത്രത്തെ വളച്ചൊടിക്കുകയാണെന്നും അത് തിരുത്തണമെന്നും ഇസ്രായേല്‍ പ്രതിപക്ഷ നേതാവ് ഐസക് ഹെര്‍സോഗ് പറഞ്ഞു.  നെതന്യാഹു മാപ്പു പറയണമെന്ന് മറ്റൊരു ഇസ്രായേല്‍ എം പിയും ആവശ്യപ്പെട്ടു. ഗ്രാന്റ് മുഫ്തി ഹിറ്റലറെ കാണുന്നതിന് മുമ്പ് തന്നെ ജൂതക്കൂട്ടക്കൊല തുടങ്ങിയിരുന്നു. 1941ലാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്.

സെപ്തംബറില്‍ നടന്ന കൂട്ടക്കൊലയില്‍ 33,771 ജൂതര്‍ കൊല്ലപ്പെട്ടിരുന്നുവെന്നും ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍  സെക്രട്ടറി ജനറല്‍ സെബ് ഇറേക്ത് പറഞ്ഞു. ഇത് ഹിറ്റലറുടെ മാത്രം തീരുമാനമായിരുന്നു. 1920, 21, 29 എന്നീ വര്‍ഷങ്ങളിലും ജൂതര്‍ക്കെതിരായ യൂദ്ധം നിലനിന്നിരുന്നു. എന്നാല്‍ ഇതില്‍ ഗ്രാന്റ് മുഫ്തിക്കു പങ്കില്ല. ഫലസ്തീനെതിരായി കൂടുതല്‍ വിദ്വേഷം ജനിപ്പിക്കാനാണ് നെതന്യൂഹുവിന്റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it