ജൂണ്‍ 15ന് മോട്ടോര്‍വാഹന പണിമുടക്ക്

പാലക്കാട്: ഡീസല്‍ വാഹന നിയന്ത്രണ ഉത്തരവില്‍ പ്രതിഷേധിച്ച് ജൂണ്‍ 15ന് സംസ്ഥാനവ്യാപകമായി സൂചനാ പണിമുടക്ക് നടത്താന്‍ കേരള മോട്ടോര്‍ വാഹന വ്യവസായ സംരക്ഷണസമിതി കണ്‍വന്‍ഷന്‍ തീരുമാനിച്ചു. ബസ്, ലോറി, ഓട്ടോ, ടാക്‌സി തുടങ്ങിയ മേഖലകളിലുള്ളവരും വാഹനവില്‍പനക്കാരും വര്‍ക്ക്‌ഷോപ്പുകളും പണിമുടക്കില്‍ പങ്കെടുക്കും. കൂടാതെ, ഇതരസംസ്ഥാന ചരക്കുവാഹന ഉടമകളും സഹകരിക്കും. ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് പിന്‍വലിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെ സമീപിക്കും. അനുകൂല നടപടിയില്ലെങ്കില്‍ ജൂണ്‍ 23 മുതല്‍ അനിശ്ചിതകാല മോട്ടോര്‍ വാഹന പണിമുടക്ക് നടത്തും.
Next Story

RELATED STORIES

Share it