Idukki local

ജുറാസിക് റോബോട്ടിക് ആനിമല്‍സ് എക്‌സിബിഷന്‍ ഉദ്ഘാടനം ഇന്ന്

തൊടുപുഴ: ജുറാസിക് റോബോട്ടിക് ആനിമല്‍സ് എക്‌സിബിഷന്‍ ഉദ്ഘാടനം ഇന്ന് വൈകീട്ട് നാലുമണിക്ക് തൊടുപുഴ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ വൈദ്യുതി മന്ത്രി എം എം മണി നിര്‍വഹിക്കും. പി ജെ ജോസഫ് എംഎല്‍എ അധ്യക്ഷത വഹിക്കും.
റോബോട്ടിക് ആനിമല്‍സ് റോഷി ആഗസ്റ്റിന്‍ എംഎല്‍എ, ബാഹുബലി മ്യൂസിയം എസ് രാജേന്ദ്രന്‍ എംഎല്‍എ, ഹൊറര്‍ ഹൗസ് ഇ എസ് ബിഡിമോള്‍ എംഎല്‍എ, ക്ലിക്ക് ആര്‍ട്ട് കൊച്ചുത്രേസ്യ പൗലോസ്, കണ്‍സ്യൂമര്‍ സ്റ്റാള്‍ മുനിസിപ്പല്‍ ചെയര്‍ പേഴ്‌സന്‍ സഫിയ ജബ്ബാര്‍, ഫുഡ് കോര്‍ട്ട്  മുനിസിപ്പല്‍ വൈസ് ചെയമാന്‍ റ്റി കെ സുധാകരന്‍നായര്‍, അമ്യൂസ്‌മെന്റ് പാര്‍ക്ക് കെവിവിഇഎസ് ജില്ലാ പ്രസിഡന്റ് കെ എന്‍ ദിവാകരന്‍ നിര്‍വഹിക്കും.
29 വ്യാഴം രണ്ടുമണി മുതലാണ് പ്രദര്‍ശനം ആരംഭിക്കുക. മെയ് ആറുവരെ പ്രദര്‍ശനം തുടരും. ഒരേസമയം 2000 പേര്‍ക്ക് പ്ര—ദര്‍ശനം കാണുന്നതിന് സാധിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഒരുമണിക്കൂറിലേറെ സമയം പ്രദര്‍ശനനഗരിയില്‍ ചെലവഴിക്കാം. രാത്രി ഒമ്പതുമണിയോടുകൂടി പ്രദര്‍ശന നഗരി അടയ്ക്കും. 13 വയസിനു മുകളിലുള്ളവര്‍ക്ക് ടിക്കറ്റ് നിര്‍ബന്ധമാണ്. 50 രൂപയും നികുതിയുമാണ് ടിക്കറ്റ്‌നിരക്ക്. തൊടുപുഴയിലെ പ്രധാന വ്യാപാരസ്ഥാപനങ്ങളില്‍ ടിക്കറ്റ് ലഭ്യമാക്കുന്നതിനുള്ള സൗകര്യം ഉണ്ടാക്കും.
കണ്‍സ്യൂമര്‍ സ്റ്റാളുകള്‍, സ്വാദിഷ്ടമായ ഭക്ഷണ വിഭവങ്ങള്‍ തുടങ്ങിയവയ്ക്കു പുറമേ വിവിധ വിഷയങ്ങളെക്കുറിച്ച് സെമിനാറുകളും പഠന ക്ലാസുകളും കലാപരിപാടികളും പ്രദര്‍ശന നഗരിയില്‍ നടക്കും. പ്രദര്‍ശന നഗരിയില്‍ ഉണ്ടാവുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് കുടുംബശ്രീ പ്രവര്‍ത്തകരെ ചുമതലപ്പെടുത്തിയതായി സംഘാടകര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it