Alappuzha local

ജുമുഅ നടത്തുന്നതിന് അനുവാദം നല്‍കാന്‍ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി

കായംകുളം: കട്ടച്ചിറ ശ്രീ വെള്ളാപ്പള്ളി നടേശന്‍ കോളജ് ഓഫ് എന്‍ജിനീയറിങിലെ മുസ്‌ലിം വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും വെള്ളിയാഴ്ച ദിവസങ്ങളില്‍ പകല്‍ 12 മണി മുതല്‍ 2 മണി വരെ ജുമുഅ (പ്രാര്‍ത്ഥന) നടത്തുന്നതിന് അനുവാദം നല്‍കുവാന്‍ കോളജ് പ്രിന്‍സിപ്പലിന് നിര്‍ദേശം നല്‍കാന്‍ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവായതായി യു പ്രതിഭഹരി എംഎല്‍എ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ശ്രീ വെള്ളാപ്പള്ളി നടേശന്‍ കോളജ് ഓഫ് എന്‍ജിനീയറിങിലെ വിദ്യാര്‍ഥികള്‍ വെള്ളിയാഴ്ച ദിവസങ്ങളില്‍ പള്ളിയില്‍ പ്രാര്‍ഥനക്കായി പോകാന്‍ കോളജ് അധികൃതര്‍ അനുവദിക്കുന്നില്ലായെന്ന് കാട്ടി അഡ്വ. യു പ്രതിഭഹരി എംഎല്‍എയ്ക്ക് നിവേദനം നല്‍കിയിരുന്നു. ഈ വിഷയം എംഎല്‍എ വിദ്യാഭ്യാസ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് വെള്ളിയാഴ്ച ദിവസങ്ങളില്‍ മുസ്‌ലിം വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും പ്രാര്‍ഥനയ്ക്കായി സമയം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായിട്ടുള്ളത്
Next Story

RELATED STORIES

Share it