Gulf

ജുബൈലില്‍ സിറ്റി ഫ്‌ളവര്‍ ഹൈപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തു

ജുബൈലില്‍ സിറ്റി ഫ്‌ളവര്‍ ഹൈപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തു
X
[caption id="attachment_300968" align="alignnone" width="560"] ഫോട്ടോ: ജുബൈലില്‍ സിറ്റി ഫ്‌ളവര്‍ ഹൈപ്പര്‍മാര്‍ക്കറ്റ് സുല്‍ത്താന്‍ യൂസുഫ് അല്‍ അഹമ്മദ്, ഗ്രൂപ് ചെയര്‍മാന്‍ ഫഹദ് അബ്ദുല്‍ കരീം അല്‍ ഗുര്‍മീല്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്നു[/caption]

ദമ്മാം:പ്രമുഖ റീട്ടെയില്‍ ഗ്രൂപ്പായ സിറ്റി ഫ്‌ളവറിന്റെ മൂന്നാമത്
ഹൈപ്പര്‍മാര്‍ക്കറ്റ്കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ജുബൈല്‍ സിറ്റി സെന്ററില്‍ കിംങ് അബ്ദുല്‍ അസീസ് റോഡിലെ പുതിയ ഹൈപ്പര്‍മാര്‍ക്കററ് വ്യവസായ പ്രമുഖന്‍ സുല്‍ത്താന്‍ യൂസുഫ് അല്‍ അഹമ്മദ്, ഗ്രൂപ് ചെയര്‍മാന്‍ ഫഹദ് അബ്ദുല്‍ കരീം അല്‍ ഗുര്‍മീല്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. സിറ്റി ഫ്‌ളവര്‍ മാനേജിംങ് ഡയറക്ടര്‍ ടി.എം അഹമമദ് കോയ, ഡയറക്ടര്‍മാരായ ഇ.കെ റഹീം, മുഹ്‌സിന്‍ അഹമ്മദ് കോയ, റാഷിദ് അഹമ്മദ്‌കോയ, സി.ഇ.ഒ ഫസല്‍ റഹ്മാന്‍,സി.എഫ്.ഒ അന്‍വര്‍ സാദത്ത്, വൈസ് പ്രസിഡന്റ് സുനു സുന്ദരന്‍, സ്‌റ്റോര്‍ മാനേജര്‍ ഫയാസ് അഹമ്മദ്, തുടങ്ങിയര്‍ സന്നിഹിരതരായി. മേഖലയിലെസാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും നിരവധി ഉപഭോക്താക്കളും ഉദ്ഘാടനത്തില്‍ പങ്കാളികളായി.വസ്ത്രങ്ങള്‍, പാദരക്ഷകള്‍, സ്‌റ്റേഷനറി, വാച്ചുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, മൊബൈല്‍ ഫോണ്‍, ഗ്രഹോപകരണങ്ങള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍
തുടങ്ങിയവക്കൊപ്പം ഭക്ഷ്യ ഉല്‍പ്പന്നങ്ങളുള്‍പ്പെടെ 32 ഓളം വ്യത്യസ്ത
വിഭാഗങ്ങളിലായി ഇരുപതിനായിരത്തോളം ഉല്‍പ്പന്നങ്ങളാണ് പുതിയ ഷോറൂമില്‍ ഒരുക്കിയത്. സൗദിയിലെ 22ാമത് സ്‌റ്റോറാണ് ജുബൈലില്‍ പ്രവര്‍ത്തനം തുടങ്ങിയത്. 1500 ഓളം വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടു്. ഉദ്ഘാടനദിവസം ആദ്യമായി ഷോറൂമിലെത്തിയ 50 ഉപഭോക്താക്കള്‍ക്ക് 200 റിയാലിന്റെ പര്‍ച്ചേഴ്‌സിന് 100 റിയാല്‍ സൗജന്യ പര്‍ച്ചേഴ്‌സ് അനുവദിച്ചതിന് പുറമെ  ഉദ്ഘാടനത്തോടനുബന്ധിച്ച് നിരവധി ആനുകൂല്യങ്ങളും വിലക്കിഴിവുകളും പ്രഖ്യാപിച്ചിട്ടു്. ഡിപാര്‍ട്ട് മെന്റ് ഷോറൂമുകള്‍ക്കൊപ്പം ഹൈപ്പര്‍മാര്‍ക്കറ്റ് രംഗത്തും ചുവടുറപ്പിച്ച ഫ്‌ളീരിയ ഗ്രൂപ്പിന് നിലവില്‍ റിയാദിന് പുറമെ സൗദിയിലെ പ്രധാന നഗരങ്ങളിലും ബഹ്‌റൈനിലും ശാഖകള്‍ പ്രവര്‍ത്തിക്കുന്നു്. കിഴക്കന്‍ പ്രവിശ്യാ ഏരിയ മാനേജര്‍ പ്രബീഷ് പണിക്കര്‍, സീനിയര്‍ മാര്‍ക്കററിംങ് മാനേജര്‍ ദിലീഷ് നായര്‍,സുബിന്‍ സാസ് തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it