Flash News

ജുനൈദ് വധം: 4 പ്രതികളെ സഹോദരന്‍ തിരിച്ചറിഞ്ഞു

ജുനൈദ് വധം: 4 പ്രതികളെ സഹോദരന്‍ തിരിച്ചറിഞ്ഞു
X


ന്യൂഡല്‍ഹി: ജുനൈദ് വധക്കേസില്‍ അറസ്റ്റിലായ നാലു പ്രതികളെയും സഹോദരന്‍ ഹാഷിം തിരിച്ചറിഞ്ഞു. ഇന്നലെ ബല്ലഭ്ഗഡ് പോലിസ് സ്‌റ്റേഷനു സമീപത്താണ് തിരിച്ചറിയല്‍ പരേഡ്് നടന്നത്. തങ്ങളെ മര്‍ദിക്കുകയും പരിഹസിക്കുകയും ചെയ്തവരാണ് ഈ നാലുപേരും എന്ന് ഹാഷിം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ഡല്‍ഹി-ഹരിയാന അതിര്‍ത്തിയിലെ ഫരീദാബാദില്‍ വച്ചാണ് നാലുപേരും റെയില്‍വേ പോലിസിന്റെ പിടിയിലായത്. ഈ നാലു പേരില്‍ രണ്ടുപേര്‍ ഡല്‍ഹി സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥരാണ്. മദ്യലഹരിയിലായിരുന്നു ഇവര്‍ യാത്രചെയ്തതെന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. നാലുപേരും ജുനൈദ് കൊല്ലപ്പെട്ട തീവണ്ടിയിലെ സ്ഥിരം യാത്രക്കാരാണ്. ആകെ അഞ്ചുപേരാണ് ഇതുവരെ അറസ്റ്റിലായത്. ഇതില്‍ ആദ്യം അറസ്റ്റിലായ രമേശ് ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ബാക്കി നാലുപേരുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഹാഷിമിനെ കൂടാതെ മറ്റൊരു സഹോദരന്‍ സാക്കിറിനും കുത്തേറ്റിരുന്നു. ഡല്‍ഹി അപ്പോളോ ആശുപത്രിയില്‍ ചികില്‍സയിലാണ് സാക്കിര്‍.
Next Story

RELATED STORIES

Share it