Flash News

ജുനൈദ് വധം: കേന്ദ്രത്തിന് സുപ്രിംകോടതിയുടെ നോട്ടീസ്

ജുനൈദ് വധം: കേന്ദ്രത്തിന് സുപ്രിംകോടതിയുടെ നോട്ടീസ്
X
ന്യൂഡല്‍ഹി:ജുനൈദ് ഖാന്‍ എന്ന മതവിദ്യാര്‍ഥിയെ തീവണ്ടിയില്‍ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രിംകോടതിയുടെ നോട്ടീസ്. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ജുനൈദിന്റെ കുടുംബം നല്‍കിയ ഹരജിയില്‍ നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ടാണ് കോടതി നോട്ടീസ് അയച്ചത്. ഹരിയാന സര്‍ക്കാരിനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.അതേസമയം, ഫരീദാബാദിലെ വിചാരണ സുപ്രിം കോടതി സ്‌റ്റേ ചെയ്തു.



2016 ജൂണ്‍ 22നാണ് ക്രൂരമായ കൊലപാതകം നടന്നത്. ഡല്‍ഹിയില്‍ നിന്നു  ഈദ് ആഘോഷത്തിന് വസ്ത്രങ്ങളുള്‍പ്പെടെ വാങ്ങി മടങ്ങുന്നതിനിടെ 17കാരനായ ജുനൈദ് ഖാനെ  ഒരുസംഘം മര്‍ദിച്ച് കൊല്ലപ്പെടുത്തുകയായിരുന്നു. മര്‍ദനത്തില്‍ സഹോദരന്‍ ഹാഷിമിനും ഗുരുതരമായി പരിക്കേറ്റിരുന്നു.
Next Story

RELATED STORIES

Share it