Flash News

ജുനൈദിന് അനുശോചനം രേഖപ്പെടുത്താന്‍ തയ്യാറായില്ല ; പാര്‍ലമെന്ററി സമിതി യോഗം എംപിമാര്‍ ബഹിഷ്‌കരിച്ചു



ന്യൂഡല്‍ഹി: തീവണ്ടിയില്‍ വംശീയ കൊലയ്ക്കിരയായ ജുനൈദിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്താന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ന്യൂനപക്ഷകാര്യമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പാര്‍ലമെന്റ് സമിതി യോഗത്തില്‍ നിന്ന് എംപിമാര്‍ ഇറങ്ങിപ്പോന്നു. തുടര്‍ന്ന് യോഗം നടത്താനാവാതെ പിരിച്ചുവിട്ടു. യോഗത്തില്‍ ജുനൈദിനു വേണ്ടി അനുശോചനം രേഖപ്പെടുത്തണമെന്ന് എംപിമാര്‍ ആവശ്യപ്പെട്ടെങ്കിലും അജണ്ടയിലില്ലാത്ത കാര്യമാണെന്നും അത് അംഗീകരിക്കാന്‍ കഴിയില്ലെന്നും കേന്ദ്രമന്ത്രി നിലപാടെടുത്തു. ഇതോടെ ഇ ടി മുഹമ്മദ് ബഷീര്‍ (മുസ്‌ലിംലീഗ്), എം ഐ ഷാനവാസ്, മൗസം നൂര്‍ (ഇരുവരും കോണ്‍ഗ്രസ്), ജോയി അബ്രഹാം (കേരളാ കോണ്‍ഗ്രസ്), ഇദ്‌രീസ് അലി (തൃണമൂല്‍ കോണ്‍ഗ്രസ്), അലി അന്‍വര്‍ അന്‍സാരി (ജെഡിയു) എന്നിവരാണ് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോന്നത്. ഇന്നലെ പാര്‍ലമെന്റ് ഹൗസ് അനെക്‌സില്‍ നടന്ന യോഗത്തില്‍ മൊത്തം 21 അംഗങ്ങളില്‍ കേന്ദ്രമന്ത്രിയെ കൂടാതെ ആറു പേര്‍ മാത്രമാണ് പങ്കെടുത്തിരുന്നത്. ആറു പേരും ബഹിഷ്‌കരിച്ചതോടെ അധ്യക്ഷന്‍ യോഗം പിരിച്ചുവിടുകയായിരുന്നു.
Next Story

RELATED STORIES

Share it