Flash News

ജുനൈദിനെ മര്‍ദിച്ചുകൊന്ന കേസ് കോടതിക്ക് പുറത്ത് ഒത്തുതീര്‍ക്കണമെന്ന് പഞ്ചായത്ത്

ജുനൈദിനെ മര്‍ദിച്ചുകൊന്ന കേസ് കോടതിക്ക് പുറത്ത് ഒത്തുതീര്‍ക്കണമെന്ന് പഞ്ചായത്ത്
X



ചണ്ഡിഗഡ്: പശുവിറച്ചി കഴിക്കുന്ന മുസ്‌ലിംമെന്നു വിളിച്ച് ഡല്‍ഹിയിലെ സദര്‍ ബസാറില്‍ തീവണ്ടിയില്‍ വച്ച്
16കാരനായ ജുനൈദിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസ് ഒത്തുതീര്‍ക്കണമെന്ന് ജുനൈദിന്റെ കുടുംബത്തോട് പഞ്ചായത്ത്. ഒത്തുതീര്‍ക്കാന്‍ തയ്യാറായാല്‍ പണവും ഭൂമിയും പകരം നല്‍കാമെന്നും പഞ്ചായത്ത് നിര്‍ദേശിക്കുന്നുണ്ട്. എന്നാല്‍ നിര്‍ദേശം ജുനൈദിന്റെ കുടുംബം തള്ളി. കോടതി വിധിയിലൂടെ മാത്രമേ കേസ് ഒത്തുതീര്‍ക്കാന്‍ സാധിക്കൂവെന്ന് കുടുംബം വ്യക്തമാക്കി. ഇക്കഴിഞ്ഞ ജൂണിലാണ് തീവണ്ടിയില്‍ വച്ച് ജുനൈദിനും സഹോദരങ്ങള്‍ക്കും നേരെ ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ജുനൈദ് മരിക്കുകയും സഹോദരങ്ങള്‍ക്ക് പരിക്കേല്‍ക്കുകയുമായിരുന്നു. അതേസമയം, കേസിലെ പ്രതിയെ സഹായിക്കാന്‍ ശ്രമിച്ചുവെന്ന് അഡീഷനല്‍ ജില്ലാ സെഷന്‍സ് ജഡ്ജി വൈഎസ് റാത്തോഡ് ചൂണ്ടിക്കാട്ടിയതോടെ അഡീഷനല്‍ അഡ്വക്കറ്റ് ജനറല്‍ നവീന്‍ കൗശക്ക് കഴിഞ്ഞദിവസം രാജിവച്ചിരുന്നു.

[related]
Next Story

RELATED STORIES

Share it