ജുഡീഷ്യല്‍ ആക്റ്റിവിസത്തെ എതിര്‍ത്ത് രാഷ്ട്രപതി

ന്യൂഡല്‍ഹി: ജനാധിപത്യവ്യവസ്ഥിതി തകര്‍ക്കുന്ന രീതിയിലേക്ക് ജുഡീഷ്യല്‍ ആക്റ്റിവിസം വളരരുതെന്നും ജനങ്ങള്‍ ജുഡീഷ്യറിയില്‍ അര്‍പ്പിച്ച വിശ്വാസം നിലനിര്‍ത്തണമെന്നും രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ഭോപാലില്‍ സുപ്രിംകോടതി ജഡ്ജിമാരുടെ മൂന്നുദിവസത്തെ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യപോലൊരു വികസ്വര രാജ്യത്തില്‍ ജുഡീഷ്യറി നീതിയുടെ സാധ്യതകള്‍ വിപുലപ്പെടുത്തി. മൗലികാവകാശങ്ങള്‍ നടപ്പാക്കുന്നതില്‍ ജുഡീഷ്യല്‍ ആക്റ്റിവിസം സഹായകമായി. അധികാരത്തില്‍ സന്തുലിതാവസ്ഥ പുലര്‍ത്തണം. അഥവാ അതിനെ തകര്‍ക്കുന്ന രീതിയില്‍ സമ്മര്‍ദ്ദങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ ആത്മസംയമനം പാലിക്കണമെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it