kasaragod local

ജീവിതപങ്കാളിയുടെ ദാരുണകൊലപാതകത്തിന് ദയനീയ സാക്ഷിയായി കൃഷ്ണന്‍മാസ്റ്റര്‍

ചീമേനി: പ്രിയതമയുടെ ദാരുണാന്ത്യം കണ്‍മുന്നില്‍ പ്രാണവേദനയോടെ നോക്കിനില്‍ക്കാനേ കൃഷ്ണന്‍ മാസ്റ്റര്‍ക്കായുള്ളൂ. കുത്തേറ്റ് വീണിടത്തുനിന്നും മണിക്കൂറോളം പാടുപെട്ടാണ്്് ഒരുവിധത്തില്‍ ഫോണെടുത്ത്് പോലിസിനെ വിവരമറിയിച്ചത്. അപ്പോഴേക്കും ജാനകി ടീച്ചര്‍ പിടഞ്ഞുതീര്‍ന്നിരുന്നു. പിന്നെയുള്ളതൊന്നും മാഷിന് ഓര്‍മയില്ല. മംഗളൂരു ആശുപത്രി തീവ്രപരിചണ വിഭാഗത്തില്‍ കഴിയുന്ന കൃഷ്ണന്‍മാസ്റ്റര്‍ക്ക് ഇപ്പോഴും ബോധം വീണ്ടുകിട്ടിയിട്ടില്ല. നാട്ടുകാരുടെ പ്രിയപ്പെട്ട അധ്യാപികയുടെ മൃഗീയകൊലപാതകത്തിന്റെ ഭീതിയില്‍ നിന്നും ചീമേനി ഇനിയും മുക്തമായിട്ടില്ല. ഇന്നലെ രാവിലെ നാട് ഉണര്‍ന്നത് പി വി ജാനകിയെന്ന റിട്ട. അധ്യാപികയുടെ ഞെട്ടിക്കുന്ന കൊലപാതക വാര്‍ത്തയുമാണ്. ഇവരുടെ ഭര്‍ത്താവും റിട്ട. അധ്യാപകനുമായ കൃഷ്ണന്‍(72) ഭാര്യക്ക് സമീപം ഗുരുതരമായി കഴുത്തിന് വെട്ടേറ്റ് കിടക്കുന്ന ദയനീയ കാഴ്ചയാണ് കണ്ടത്. ജാനകിയുടെ കഴുത്തിലുണ്ടായിരുന്ന മാലയും വീട്ടിലെ പണവും മോഷ്ടിക്കുന്നതിനായി ഇരുവരെയും വകവരുത്തുകയായിരുന്നു അക്രമി സംഘത്തിന്റെ ലക്ഷ്യം. മാലപറിച്ചെടുക്കുന്നത്് തടഞ്ഞപ്പോഴാണ് കഴുത്തിന് ആഴത്തിലുള്ള വെട്ടേറ്റത്. ഉടന്‍ തന്നെ മരണവും സംഭവിച്ചു. ഇവരുടെ നാലുമക്കളും കുടുംബ സമേതം മറ്റു സ്ഥലങ്ങളില്‍ താമസിക്കുന്നതും ഒറ്റപ്പെട്ട ഭാഗത്തുള്ള വീട്ടില്‍ ഇരുവരും മാത്രമായതും മോഷ്ടാക്കള്‍ നിരീക്ഷിച്ചിരിക്കാമെന്ന് പോലിസ് സംശയിക്കുന്നു. മാലയും വീട്ടിലുണ്ടായിരുന്ന ഒരു മോതിരവും 60,000 രൂപയും നഷ്ടപ്പെട്ടതായാണ് പോലിസ് നല്‍കിയ പ്രാഥമിക വിവരം. മക്കളില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ പോലിസ് ശേഖരിച്ചുവരുന്നു. അക്രമി സംഘം ഹിന്ദിയില്‍ സംസാരിച്ചതായും പോലിസിന് കൃഷ്ണന്‍മാസ്റ്റര്‍ മൊഴിനല്‍കിയിട്ടുണ്ട്. ഇതേതുടര്‍ന്നു ഇതര സംസ്ഥാനതൊഴിലാളികളെ ചുറ്റിപ്പറ്റിയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പഴയകാല രാഷ്്ട്രിയ കൊലപാതകങ്ങളിലെ ഞെട്ടലില്‍നിന്നും സമാധാനത്തിലേക്ക് വരുന്ന ചീമേനി വാസികള്‍ക്കു അധ്യാപികയുടെ കൊലപാതകം വീണ്ടും ഭീതിയിലാക്കി.
Next Story

RELATED STORIES

Share it