Pathanamthitta local

ജീവിതനൈപുണീ പരിശീലന ക്യാംപ് സമാപിച്ചു



ചിറ്റാര്‍: കാടിന്റെ മക്കള്‍ക്ക് ഉണര്‍വും ഉന്‍മേഷവും പകര്‍ന്ന് അട്ടത്തോട് മൂഴിയാര്‍ ആദിവാസി മേഖലയിലെ കുട്ടികള്‍ക്കായുളള ജീവിത നൈപുണ്യ പരിശീലന ക്യാംപിന്റെ ആദ്യ ഘട്ടം സമാപിച്ചു. സുഭക്ഷിത ബാല്യം സുന്ദര ബാല്യം പദ്ധതിയുടെ ഭാഗമായി ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റാണ് ക്യാംപ് സംഘടിപ്പിച്ചത്. കഴിഞ്ഞ 19ന് ആരംഭിച്ച ക്യാ ംപില്‍ അട്ടത്തോട് ട്രൈബല്‍ എല്‍പി സ്‌കൂളില്‍ 42 കുട്ടികളും, മൂഴിയാര്‍ യുപി സ്‌കൂളില്‍ 27 കുട്ടികളും പരിശീലനം നേടി. എല്ലാ ദിവസവും രാവിലെ വിവിധ ഊരുപ്രദേശങ്ങളിലേയ്ക്ക് ക്യാംപ് സെന്ററില്‍ നിന്ന് വാഹനം അയച്ച് കുട്ടികളെ രാവിലെ സ്‌കൂളിലെത്തിക്കുകയു ം വൈകീട്ട് മുന്നോട് തിരികെ ഊരുകളിലെത്തിക്കുകയും ചെയ്തു. അവധിക്കാലത്ത് കുട്ടികള്‍ക്ക് ഭക്ഷണം ലഭിക്കാത്ത സാഹചര്യം നിലനിന്നിരുന്നതിനാല്‍ സുഭക്ഷിത ബാല്യം സുന്ദര ബാല്യം പദ്ധതി മുഖേനെ കുട്ടികള്‍ക്ക് മൂന്ന് നേരം ഭക്ഷണം ലഭ്യമാക്കിയിട്ടുണ്ട്.  ക്യാംപിലെ സംഘാടകരുടെ ശ്രമ ഫലമായി മൂഴിയാര്‍ കോളനിയിലെ മുഴുവന്‍ കുട്ടികള്‍ക്കും ക്യാംപിന്റെ സമാപന യോഗത്തില്‍ വസ്ത്രങ്ങള്‍ ലഭ്യമാക്കി. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ എ ഒ അബീന്റെ അധ്യക്ഷത വഹിച്ചു. എച്ച്എല്‍എഫ്പിപിറ്റി യുടെ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ വിമല്‍, ക്യാംപ് കോ-ഓഡിനേറ്റര്‍ എം കെ കൃഷ്ണകുമാര്‍, നാരായണന്‍, ഷാന്‍ രമേഷ് ഗോപന്‍, വാഹിദ, മിനി, എം പ്രകാശ്, ബേബി, വിനോദിനി, സഹദ്, രഞ്ചിത്ത് എം ആര്‍ സംസാരിച്ചു. മേയ് 18 മുല്‍ 31 വരെ ക്യാംപിന്റെ രണ്ടാം ഘട്ടം മൂഴിയാറിലും, അട്ടത്തോടിലും പുനരാരംഭിക്കും. പുതിയ അധ്യയന വര്‍ഷത്തില്‍ അട്ടത്തോട്, മൂഴിയാര്‍, മേഖലയിലെ മുഴുവന്‍ കുട്ടികളെയും സ്‌കൂളികളുലും അങ്കണവാടികളിലും പ്രവേശിപ്പിക്കുന്നതിന് സജ്ജരാക്കുക എന്നുള്ളതാണ്  ക്യാംപിന്റെ പ്രധാന ലക്ഷ്യമെന്ന് ജില്ലാ ചൈ ല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it