palakkad local

ജീവിതത്തില്‍ ജീവവായുപോലെ പ്രധാന്യം അര്‍ഹിക്കുന്നതാണ് കലയും: കെഇഎന്‍

വടക്കഞ്ചേരി: മനുഷ്യ ജീവിതത്തില്‍ ജീവവായു പോലെ പ്രധാന്യമര്‍ഹിക്കുന്നതാണ് കലയുമെന്ന് പ്രഫ കെ ഇ എന്‍ കുഞ്ഞഹമ്മദ്. ഡി വൈ എഫ് ഐ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയ ലോകം കെട്ടിപ്പടുക്കാന്‍ ജാതി ചിന്തകളല്ല, മറിച്ച് കര്‍മ നിരതമായ പ്രവര്‍ത്തനങ്ങളാണ് അനിവാര്യം. രാജ്യത്ത് വര്‍ധിച്ച് വരുന്ന ജാതിമത ചിന്തകള്‍ക്കെതിരെ, വര്‍ഗീയത—ക്കെതിരെ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കേണ്ട കാലമാണ് ഇപ്പോള്‍.
പ്രകൃതിയില്‍ മനുഷ്യന്‍ തന്റെ ജീവിതത്തില്‍ വായുവും ഭക്ഷണവും എത്ര അനിവാര്യമാക്കുന്നുവോ, അതേ തരത്തിലാണ് കലയും മനുഷ്യജീവിതത്തില്‍ സ്വാധീനിക്കുന്നത്. ജീവിതത്തിന്റെ പ്രധാനഭാഗമാണ് കലയും. കലയെ ജീവിതവുമായി ലയിപ്പിച്ചാലേ ഉയര്‍ച്ചയുടെ പടവുകള്‍ കയറാന്‍ ഒരോ വ്യക്തികള്‍ക്കും സാധിക്കുകയുള്ളൂ. കലകളില്ലാത്ത മേഖലകളിലാണ് വര്‍ഗീയതയും ആക്രമണവും പടര്‍ന്ന് പിടിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഡി വൈ എഫ് ഐ ജില്ലാ പ്രസിഡന്റ് നിതിന്‍ കണിച്ചേരി അധ്യക്ഷനായി. സി കെ ചാമുണ്ണി, ടി വി ഗിരീഷ്, സി സിജു, അഡ്വ. കെ പ്രേംകുമാര്‍, എം സ്വരാജ്, സി കെ രാജേന്ദ്രന്‍, സി ടി കൃഷ്ണന്‍, കെ ഡി പ്രസേന്‍, എസ് അബ്ദുറഹ്മാന്‍, ടി കണ്ണന്‍, എ സുമേഷ്, വി പി റജീന, എം എ അരുണ്‍കുമാര്‍, ടി എം ശശി, കെ സുലോചന സംസാരിച്ചു. വടക്കഞ്ചേരി ബ്ലോക്ക് പ്രസിഡന്റ് കെ രതീഷും സംഘവും അവതരിപ്പിച്ച സ്വാഗത ഗാനത്തോടെയാണ് സമ്മേളനത്തിന് തുടക്കം കുറിച്ചത്.
പ്രതിനിധി സമ്മേളനം ഇന്നും തുടരും. നാളെ രാവിലെയാണ് പുതിയ കമ്മിറ്റി ഭാരവാഹികളുടെ തിരഞ്ഞെടുപ്പും പ്രമേയവും നടക്കുക. വൈകീട്ട് നാലിന് ഇന്ദിരാ പ്രിയദര്‍ശനി ബസ് സ്റ്റാന്റില്‍ നടക്കുന്ന പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറി എം സ്വരാജ് ഉദ്ഘാടനം ചെയ്യും. കാല്‍ ലക്ഷം പേര്‍ പങ്കെടുക്കുന്ന യുവജനറാലിയും നാടന്‍ പാട്ട് വിരുന്നുമുണ്ടായിരിക്കും.
Next Story

RELATED STORIES

Share it