ജീവിതം പ്രതിസന്ധിയില്‍: ലൈഫ് ഗാര്‍ഡുമാര്‍ അനിശ്ചിതകാല സമരത്തിലേക്ക്

തിരുവനന്തപുരം: മതിയായ വേതനമില്ലാതെ ജീവിതം പ്രതിസന്ധിയിലായ ലൈഫ് ഗാര്‍ഡുമാര്‍ അനിശ്ചിതകാല സമരത്തിനൊരുങ്ങുന്നു. തിരക്കേറിയ ബീച്ചുകളില്‍ ജീവന്‍പണയം വച്ച് സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്ന ലൈഫ്ഗാര്‍ഡ് ജീവനക്കാരുടെ ജീവിതം പക്ഷേ, അത്ര സുരക്ഷിതമല്ല.
ഒരു ദിവസം 350 രൂപ മാത്രമാണ് ശമ്പളമായി ലഭിക്കുന്നത്. തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയും ഇതേവരെ ലഭിച്ചില്ല. നിരവധി തവണ ആവശ്യപ്പെട്ടിട്ടും വേതന വര്‍ധനയ്ക്ക് സര്‍ക്കാര്‍ തയ്യാറാവാത്ത സാഹചര്യത്തില്‍ മാര്‍ച്ച് ഏഴു മുതല്‍ അനിശ്ചിതകാല സമരം നടത്തുകയാണെന്ന് ലൈഫ് ഗാര്‍ഡ് സംയുക്ത സമരസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മുന്‍കാല പ്രാബല്യത്തോടെ ശമ്പളം വര്‍ധിപ്പിക്കുക, ഇന്‍ഷുറന്‍സ് ഇപിഎഫ്, ഇഎസ്‌ഐ നടപ്പാക്കുക, ലൈഫ്ഗാര്‍ഡുമാരുടെ എണ്ണം വര്‍ധിപ്പിക്കുക എന്നീ ആവശ്യങ്ങളും സമരക്കാര്‍ ഉന്നയിക്കുന്നുണ്ട്.
വാര്‍ത്താസമ്മേളനത്തില്‍ സമരസമിതി ജനറല്‍ കണ്‍വീനര്‍ എം ശങ്കര്‍, എഫ് ആന്റണി പങ്കെടുത്തു.
Next Story

RELATED STORIES

Share it