ജീവിതം പോരാട്ടമാക്കിയ വാവക്ക ഇനി ഓര്‍മ

പെരിന്തല്‍മണ്ണ: സോഷ്യലിസത്തിനുവേണ്ടി ജീവിതം പോരാട്ടമാക്കിയ അങ്ങാടിപ്പുറം ചാത്തനല്ലൂര്‍ അമീര്‍ അലി എന്ന ബാവക്ക(66) അന്തരിച്ചു. കേരളത്തിലെ നക്‌സല്‍ബാരി പ്രസ്ഥാനം ശക്തമായിരുന്ന കാലത്ത് മലപ്പുറം ജില്ലയില്‍ നിരവധി സമരങ്ങള്‍ക്ക് ഇദ്ദേഹം നേതൃത്വം നല്‍കിയിട്ടുണ്ട്. ഹൃദയസ്തംഭനം മൂലം വ്യാഴാഴ്ച രാത്രി 11ന് വലമ്പൂര്‍ ചാത്തനല്ലൂരിലെ വീട്ടില്‍ വച്ചാണ് മരണം സംഭവി ച്ചത്. ഏട്ടു വര്‍ഷമായി വലതുവശം തളര്‍ന്ന് വീട്ടില്‍ കിടപ്പിലായിരുന്നു. വ്യാഴാഴ്ച രാത്രി ഭക്ഷണം കഴിച്ചു കിടന്നതായിരുന്നു.
1976ലാണ് വാവക്ക നക്‌സല്‍ പ്രസ്ഥാനത്തില്‍ സജീവമായതെന്ന് സുഹൃത്തും സഹപ്രവര്‍ത്തകനുമായിരുന്ന അങ്ങാടിപ്പുറം ടി എം രവീന്ദ്രനാഥ് പറഞ്ഞു. കേരളത്തില്‍ നക്‌സല്‍ പ്രസ്ഥാനത്തിന്റെ മലപ്പുറം ജില്ലയുടെ ചുമതല അന്ന് അമീര്‍ അലിക്കായിരുന്നു. നിരവധി പോരാട്ടങ്ങ ളും സമരങ്ങളും നടത്തിയ അമീര്‍ അലി കമ്പളം കേസില്‍ പിടിക്കപ്പെട്ടിരുന്നു. പിന്നീട് ജാ മ്യംനേടി വീണ്ടും പ്രസ്ഥാന പ്രവര്‍ത്തനങ്ങളില്‍ സജീവമായി. തൊണ്ണൂറുകളില്‍ അമീര്‍ അലി വിശ്രമജീവിതത്തിലേക്കു തിരി ഞ്ഞു. ഭാര്യ സൈനബയോടും കുടുംബത്തോടുമൊപ്പം ചാത്തനല്ലൂരിലെ കടവത്ത് പീടിക വീട്ടിലായിരുന്നു താമസം.
Next Story

RELATED STORIES

Share it