thrissur local

ജീവിക്കാനായി പത്ര വിതരണം: സ്വന്തമായി വീടില്ലാത്ത കുഞ്ഞിക്കാദറിന്റെ എ പ്ലസിന് തിളക്കമേറെ

മാള:  എസ്എസ്എല്‍സി പരീക്ഷയില്‍ നേടിയ ഫുള്‍ പ്ലസ് വിജയത്തിന്റ സന്തോഷത്തിലും സ്വന്തമായി വീടില്ലെന്ന വിഷമവുമായി കുഞ്ഞിക്കാദര്‍ പത്ര വിതരണം  തുടരുകയാണ്. അന്നമനട ഗ്രാമപഞ്ചായത്തിലെ മാമ്പ്രയില്‍ തൂപ്പേലി ബഷീറിന്റെ മകനായ കുഞ്ഞിക്കാദര്‍ മാമ്പ്ര യൂണിയന്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലാണ് പഠിച്ചത്.
പിതാവ് ബഷീര്‍ പത്ര വിതരണം നടത്തിയാണ് ജീവിച്ചിരുന്നത്. രോഗത്തിന്റെ ബുദ്ധിമുട്ടുകള്‍ കാരണം കുറച്ച് കാലമായി പത്ര വിതരണത്തിന് കഴിയാറില്ല. ഹൃദയ രോഗം മൂലം കഷ്ടപ്പെടുന്ന പിതാവിനെ സഹായിക്കുന്നതിനായിട്ടാണ് കുഞ്ഞിക്കാദര്‍ അതിരാവിലെ
ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹൃദ്രോഗം മൂര്‍ച്ചിച്ചതിനെ തുടര്‍ന്നാണ് ചികിത്സക്കായി സ്വന്തം വീട് വില്‍ക്കേണ്ടി വന്നത്. പിന്നെ വാടക വീട്ടിലായി താമസം. സാമ്പത്തിക പ്രയാസങ്ങള്‍  കാരണം ട്യൂഷന് പോകാനും കുഞ്ഞിക്കാദറിന് കഴിഞ്ഞിരുന്നില്ല. അത് കൊണ്ട് തന്നെ കുഞ്ഞിക്കാദറിന്റെ ഫുള്‍ എപ്ലസിന് തിളക്കമേറെയാണ്.
കഴിഞ്ഞ വര്‍ഷം സ്‌കൂള്‍ ലീഡറായിരുന്ന കുഞ്ഞിക്കാദര്‍ പാഠ്യേതര വിഷയങ്ങളിലും കഴിവ് തെളിയിച്ചിട്ടുണ്ട്. ജില്ല-ഉപജില്ലാ കലോത്സവങ്ങളില്‍ സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്.
പ്ലസ്റ്റുവിന് പഠിക്കാന്‍ ആഗ്രഹിക്കുന്ന കുഞ്ഞിക്കാദറിന് മുന്നില്‍ സ്വന്തമായി വീട് ഇന്നൊരു ചോദ്യ ചിഹ്നമായി മാറിയിരിക്കുകയാണ്.
രണ്ടാം ക്ലാസ്  വിദ്യാര്‍ത്ഥിനിയായ ഒരു സഹോദരി കൂടിയുള്ള കുഞ്ഞിക്കാദറും കുടുംബവും സന്‍മനസുള്ളവരുടെ സഹായ പ്രതീക്ഷയിലാണ്. ഫോണ്‍ 9496866539. എസ് ബി ഐ അന്നമനട ബ്രാഞ്ച് അക്കൗണ്ട് നമ്പര്‍ 33303187810 ഐ എഫ് എസ് സി കോഡ് എസ് ബി ഐ എന്‍ 0012890.
Next Story

RELATED STORIES

Share it