Flash News

ജീവപര്യന്തം തടവിനിടയില്‍ ജയില്‍ ചാടിയ കൊലക്കേസ് പ്രതി പിടിയില്‍

ജീവപര്യന്തം തടവിനിടയില്‍ ജയില്‍ ചാടിയ കൊലക്കേസ് പ്രതി പിടിയില്‍
X
robbery abilash

വീട്ടമ്മയെ കൊലപ്പെടുത്തി 17 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നതിന് ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നതിനിടെ തടവ് ചാടിയ പ്രതി അറസ്റ്റില്‍.
[related] മലപ്പുറം-മഞ്ചേരി പാലക്കുളത്തെ അബ്ദുള്ളയുടെ ഭാര്യ ഫാത്തിമയെ (50)കൊലപ്പെടുത്തി സ്വര്‍ണ്ണം കവര്‍ന്ന കേസില്‍ ശിക്ഷിക്കപ്പെട്ട് 2007 ഒക്ടോബറില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് തടവു ചാടിയ കോട്ടയം വൈക്കം കൈതറാത്ത് വീട്ടില്‍ വിശാഖ് എന്ന അഭിലാഷാണ് കാസര്‍ഗോഡ് പോലീസിന്റെ പിടിയിലായത്. ഇദ്ദേഹത്തിന്റെ ഭാര്യ ശ്രീജയും ഇതേ കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടിരുന്നു.
നഗരത്തിലെ ഒരു മൊബൈല്‍ കടയില്‍ മൊബൈല്‍ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ സംശയം തോന്നിയതോടെ കടയിലെ ജീവനക്കാര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. ഇദ്ദേഹത്തില്‍ നിന്ന് രണ്ടു കത്തിയും ഒരു മുഖമൂടിയും, വിരല്‍ അടയാളം പതിയാതിരിക്കാനുള്ള ഒരു ഉപകരണവും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ജയില്‍ ചാടിയ ശേഷം കൊച്ചി, ഈരാറ്റുപേട്ട, കൂത്താട്ടുകുളം എന്നിവിടങ്ങളില്‍ ജോലി ചെയ്തുവരികയായിരുന്നു ഇദ്ദേഹം.
Next Story

RELATED STORIES

Share it