Flash News

ജീവന് ഭീഷണിയുണ്ടെന്ന് മുന്നറിയുപ്പുണ്ട്: കീര്‍ത്തി ആസാദ്

ജീവന് ഭീഷണിയുണ്ടെന്ന് മുന്നറിയുപ്പുണ്ട്: കീര്‍ത്തി ആസാദ്
X
kirti-azad

ന്യൂഡല്‍ഹി:തന്റെ ജീവന് ഭീഷണിയുണ്ടെന്ന നിരവധി ഏജന്‍സികളുടെ മുന്നറിയിപ്പ് തനിക്ക് ലഭിച്ചതായി ബി.ജെ.പി നേതാവ് കീര്‍ത്തി ആസാദ്. കഴിഞ്ഞ ദിവസം രാത്രി തന്റെ ട്വിറ്ററിലൂടെയാണ് ആസാദ് ഇക്കാര്യം അറിയിച്ചത്.ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനിലെ അഴിമതിയെ കുറിച്ച് കീര്‍ത്തി ആസാദ് കഴിഞ്ഞ ദിവസം തെളിവുകള്‍ പുറത്തുവിട്ടിരുന്നു. അതിനിടെ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ കീര്‍ത്തി ആസാദ് നപുംസകമെന്ന് വിളിച്ചതായുള്ള ട്വിറ്റര്‍ പുറത്തുവന്നിരുന്നു.എന്നാല്‍ താന്‍ അത്തരത്തിലുള്ള പരാമര്‍ശം നടത്തിയിട്ടില്ലെന്ന് കീര്‍ത്തി ആസാദ് പറഞ്ഞു. തന്റെ ട്വിറ്റര്‍ ചിലര്‍ ഹാക്ക് ചെയ്തതായും ആസാദ് പറഞ്ഞു.

അതിനിടെ കീര്‍ത്തി ആസാദിനെ ഉടന്‍ തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയേക്കുമെന്നാണ് ബിജെപി കേന്ദ്രം നേതൃത്വത്തിന്റെ തീരുമാനം.
കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍, അഴിമതിയില്‍ അരുണ്‍ ജെയ്റ്റ്‌ലിക്കുള്ള പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ കീര്‍ത്തി ആസാദ് പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെ, തനിക്കെതിരേ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാന്‍ അരുണ്‍ ജെയ്റ്റ്‌ലിയെ കീര്‍ത്തി ആസാദ് വെല്ലുവിളിച്ചിരുന്നു. അതേസമയം, തനിക്കെതിരേ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ച ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ക്കുമെതിരേ അരുണ്‍ ജെയ്റ്റ്‌ലി മാനനഷ്ടത്തിനു കേസ് നല്‍കി. 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഡല്‍ഹി പാട്യാല കോടതിയില്‍ കെജ്‌രിവാളിനും അഞ്ചു പാര്‍ട്ടി നേതാക്കള്‍ക്കുമെതിരേ ക്രിമിനല്‍ മാനനഷ്ടക്കേസ് നല്‍കിയിരിക്കുന്നത്. കേസില്‍ അടുത്ത മാസം 5നു വാദം കേള്‍ക്കും.
Next Story

RELATED STORIES

Share it