kasaragod local

ജീവന്‍രക്ഷാ മരുന്നുകള്‍ക്കുള്ള ഇളവ് പുനസ്ഥാപിക്കണമെന്ന്

കാഞ്ഞങ്ങാട്: ഹിമോഫീലിയ ഉള്‍പ്പെടെയുള്ള രോഗങ്ങളുടെ മരുന്നിന് നല്‍കി വരുന്ന ഇറക്കുമതി ചുങ്കത്തിനുള്ള ഇളവ് നിര്‍ത്തലാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി പുനഃസ്ഥാപിക്കണമെന്ന് ഹിമോഫീലിയ കാസര്‍കോട് യൂനിറ്റ് രൂപീകരണ യോഗം ആവശ്യപ്പെട്ടു. ഹിമോഫീലിയ ഉള്‍പ്പെടെ വിവിധ രോഗങ്ങള്‍ക്കുള്ള 74 മരുന്നുകള്‍ക്കുള്ള ഇറക്കുമതിയെയാണ് പുതിയ തീരുമാനം പ്രതികൂലമായി ബാധിക്കുക. ഹിമോഫീലിയ രോഗത്തിന്റെ മരുന്നായ എഎച്ച്എഫ് ഫാക്ടര്‍-8, ഫാക്ടര്‍-9 തുടങ്ങിയ മരുന്നുകള്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നതല്ല. ഈ തീരുമാനം ഹിമോഫീലിയ രോഗികളെ ദോഷകരമായി ബാധിക്കുമെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി. നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍ ഉദ്ഘാടനം ചെയ്തു. ഡോ.സച്ചിന്‍ പത്മന്‍ അധ്യക്ഷത വഹിച്ചു.
ഹിമോഫീലിയ സൊസൈറ്റി ഓഫ് ഇന്ത്യ ദക്ഷിണ മേഖല ചെയര്‍മാന്‍ ഇ രഘുനന്ദന്‍, മണിപ്പാല്‍ ഹിമോഫീലിയ ചാപ്റ്റര്‍ കീപേഴ്‌സണ്‍ ഡോ.അന്നമ്മ കുര്യന്‍, നീലേശ്വരം താലൂക്ക് ആശുപത്രി ശിശുരോഗ വിദഗ്ധന്‍ ഡോ.വി സുരേഷ്, പരിയാരം ചാപ്റ്റര്‍ സെക്രട്ടറി എസ് കെ രാധാകൃഷ്ണന്‍, അനൂപ് പെരിയല്‍ സംസാരിച്ചു. ഭാരവാഹികള്‍: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍, ഡിഎംഒ എ പി ദിനേശ്കുമാര്‍, ജില്ലാ ആശുപത്രി സൂപ്രണ്ട് സുനിതാ നന്ദന്‍ (രക്ഷാധികാരികള്‍), ഡോ. സച്ചിന്‍ പത്മന്‍ (പ്രസിഡന്റ്), ഡോ.വി സുരേഷ് (വൈസ് പ്രസിഡന്റ്), അനൂപ് പെരിയല്‍ (സെക്രട്ടറി), സി ഇ സമീര്‍ (ജോയിന്റ് സെക്രട്ടറി), ശ്യാമ രഘുനാഥ് (ഖജാഞ്ചി).
Next Story

RELATED STORIES

Share it