kozhikode local

ജീവന്റെ നീരൊഴുക്കിന് കാതോര്‍ത്ത് കല്ലായിപ്പുഴ

കോഴിക്കോട്: കല്ലായിപ്പുഴ കോഴിക്കോടിന്റെ ജീവശ്വാസമാണ്. കവികള്‍ക്ക് പ്രണയവും വിരഹവും സമ്മാനിച്ച പുഴയാണ്. സിനിമകളില്‍ കഥാപാത്രമായും ഒഴുകിയ ഈ പുഴ ഇല്ലാതായികൊണ്ടിരിക്കെ പഴയപ്രതാപത്തിലേക്ക് തിരിച്ചുവരവിനുള്ള പരിശ്രമത്തിലാണ് ഇപ്പോള്‍. റിവര്‍ മാനേജ്‌മെന്റ് ഫണ്ടില്‍ നിന്ന് അഞ്ചുകോടിയോളം രൂപയാണ് കല്ലായിപ്പുഴ പദ്ധതി നടത്തിപ്പിനായി ഭരണാ നുമതി ലഭിച്ചത്. കല്ലായിപ്പുഴ ആഴം കൂട്ടി നവീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെ പ്രതീക്ഷയിലാണ് പരിസ്ഥിതി സ്‌നേഹികള്‍.
കൈയേറ്റവും ചെളിയും മൂലം ഒഴുക്കു നിലച്ചിരുന്ന പുഴയുടെ ഉയിര്‍ത്തെഴുന്നേല്‍പിനായി കാത്തിരിക്കുന്നവരും നിരവധി. പശ്ചിമഘട്ടത്തിലെ ചേരിക്കളത്തൂരില്‍ ഉത്ഭവിച്ച് അറബിക്കടലില്‍ പതിക്കുന്ന ഈ നദിയുടെ നീളം 45 കിലോമീറ്റര്‍ ആണ്. ഇതിന്റെ കരയില്‍ പ്രമുഖ തടിവ്യവസായ കേന്ദ്രമായ കല്ലായി സ്ഥിതി ചെയ്യുന്നത്. കല്ലായിയിലെ മരവ്യവസായം പ്രതിസന്ധിയിലാണ്. വനം വകുപ്പ് മില്ലുടമകള്‍ക്കും, കച്ചവടക്കാര്‍ക്കുമുള്ള രജിസ്‌ട്രേഷന്‍ നിര്‍ത്തലാക്കിയാതാണ് മരിച്ചു കൊണ്ടിരിക്കുന്ന മരവ്യവസായം കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുന്നത്.
പുഴയോരത്താണ് മരങ്ങള്‍ സൂക്ഷിക്കുന്നത് എന്നത് കൊണ്ട് തന്നെ റവന്യൂവകുപ്പിന്റെ കൈവകാവകാശ രേഖകള്‍ ലഭിച്ചാല്‍ മാത്രമാണ് വനം വകുപ്പ് രജിസ്‌ട്രേഷന്‍ അനുവദിച്ച് നല്‍കുകയുള്ളൂ. എന്നാല്‍ 2010 മുതല്‍ രജിസ്‌ട്രേഷന്‍ നല്‍കുന്നത് വനം വകുപ്പ് നിര്‍ത്തിവയ്ക്കുകയും ചെയ്തു.
നിലവിലെ ഭൂരിഭാഗം കച്ചവടക്കാരുടെയും രജിസ്‌ട്രേഷന്‍ മാര്‍ച്ച് മാസത്തോടെ അവസാനിക്കുകയും ചെയ്യും. രജിസ്‌ട്രേഷന്‍ പുതുക്കി നല്‍കിയില്ലെങ്കില്‍ പേരിന് മാത്രം ഇപ്പോള്‍ കല്ലായിയില്‍ പ്രവര്‍ത്തിക്കുന്ന കച്ചവടക്കാര്‍ക്കും, മില്ലുടകള്‍ക്കും എന്നന്നേക്കുമായി പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വരുമെന്ന അവസ്ഥയാണുള്ളത്.
ഇനി ഒന്നരമാസം കൂടി മാത്രമാണ് മിക്ക കച്ചവടക്കാര്‍ക്കും രജിസ്‌ട്രേഷന്‍ ഉള്ളൂ എന്നത് കൊണ്ട് തന്നെ സംഭവത്തില്‍ അടിയന്തര തീരുമാനമുണ്ടാവണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ടവര്‍ വനം മന്ത്രി അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ്.
Next Story

RELATED STORIES

Share it